ദുബായിൽ കളരി ചുവട് വച്ച് ഗിന്നസ് ബുക്കിൽ കയറാൻ ഡോ. റാഹിസ് ഗുരുക്കളും സംഘവും

ദുബായ് : ദേശീയ ദിനത്തിന്‍റെ ഭാഗമായി 2022 ഡിസംബർ 6 വൈകുന്നേരം നാലിന് കളരി ക്ലബ്ബ് ദുബായും, ദുബായ് പോലീസുമായി ചേർന്ന് കളരിപ്പയറ്റിൽ ചരിത്രം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് ഡോ. റാഹിസ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരി സംഘം.

ഇതോടെ ‘കളരിപ്പയറ്റിലെ ആദ്യ ഗിന്നസ് റെക്കോർഡ് എന്ന ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണിവർ.

ഈ ചരിത്രമുഹൂർത്തം അരങ്ങേറുന്നത് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി & എമർജൻസി (ദുബായ് പോലീസ്), സത്വ, ദുബായിലാണ്.

ഈ അസുലഭ സന്ദർഭത്തിന് പങ്കാളികളാകാനും കളരിപ്പയറ്റ് അഭ്യാസങ്ങൾ അവതരിപ്പിക്കാനും കളരി ക്ളബിലെ 250 വിദ്യാർത്ഥികൾ ഒത്തുചേരും.

 

Related posts

Leave a Comment