പൂമരത്തില്‍ കാളിദാസ് കാഴ്ചവച്ചത് ഗംഭീരപ്രകടനം! താങ്കള്‍ മലയാള സിനിമയുടെ വാഗ്ദാനം തന്നെ; റിലീസ് ചെയ്യാത്ത ചിത്രത്തിന് കൈയ്യടിച്ചവര്‍ക്ക് കാളിദാസ് ജയറാം നല്‍കിയ മറുപടി ഇങ്ങനെ

കാളിദാസ് ജയറാമിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് പൂമരം. പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും സിനിമയുടെ റിലീസ് തിയതി പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം സംവിധായകന്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. കാളിദാസ് നായകനാവുന്നതിനാല്‍ ജയറാമാരാധകരുള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയാണ്, ഈ സിനിമയ്ക്കായി. ക്രിസ്തുമസിനോടനുബന്ധിച്ച് നിരവധി ചിത്രങ്ങള്‍ റിലീസായെങ്കിലും പൂമരം റിലീസുണ്ടായില്ല.

ഈ സാഹചര്യത്തിലാണ് കാത്തിരുന്ന് മടുത്ത പ്രേക്ഷകര്‍ ഇപ്പോള്‍ പൂമരത്തിന് റിവ്യു എഴുതി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ട്രോള്‍ പേജുകളിലും പൂമരം റിവ്യു പോസ്റ്റുകള്‍ കണ്ടതോടെ ഇതൊന്നും അറിയാതിരുന്ന ആളുകള്‍ ആകെ ആശയകുഴപ്പത്തിലായി. എപ്പോള്‍ എങ്ങനെ പൂമരം റിലീസായി എന്ന അന്ധാളിപ്പായിരുന്നു പലര്‍ക്കും. പിന്നീടുള്ള തെരച്ചിലുകളിലാണ് ഇതെല്ലാം ട്രോളായിരുന്നുവെന്ന് പലര്‍ക്കും ബോധ്യപ്പെടുന്നത്.

ഇതിനിടെയാണ് ചിത്രത്തിലെ നായകന്‍ കാളിദാസ് മറുപടിയായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പൂമരം റിവ്യു കലക്കി, അടിപൊളി എന്നായിരുന്നു കാളിദാസിന്റെ പോസ്റ്റ്. ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ട്രോള്‍ പേജുകളിലും വന്ന ചില റിവ്യു കമന്റുകള്‍ ഇങ്ങനെയായിരുന്നു…ഫസ്റ്റ് ലവ് സീന്‍ കുറച്ചു ലാഗ് ആരുന്നു.. ഇന്റര്‍വെലില്‍ fight scene പൊളിച്ചു.. കപ്പല്‍ ഉണ്ടാകാന്‍ വേണ്ടി പൂമരം മുറിക്കുന്ന ബിജിഎം കലക്കി..കടവത്തെ തോണിക്കാരി വില്ലന്റെ ഇന്‍ട്രോ അത്ര പോരാ.. ഇക്കാടെ ഗസ്റ്റ് റോള്‍ പൊളിച്ചു.. നായിക അഭിനയം പോരാ… ജയറാമേട്ടന്‍ തകര്‍ത്തു…

മഞ്ഞു മലയില്‍ കപ്പല്‍ ഇടിക്കുമ്പോള്‍ 40 പേരുമായിട്ടുള്ള ഫൈറ്റ് സീന്‍ പൊളിച്ചു… പിന്നെ മുണ്ടും മടക്കി ഉള്ള കാളീടെ ഇന്‍ട്രോ വേറെ ലെവല്‍… ക്ലൈമാക്‌സില്‍ തേച്ച കാമുകിയോടുള്ള പ്രതികാരം നൈസ് ആയിട്ടുണ്ട്.. അടുത്ത 100കോടി ഉറപ്പ്.. ചൈനയില്‍ റിലീസ് ഉണ്ടോ എന്നായിരുന്നു മറ്റൊരു കമന്റ്. ഇത്രയും നാള് കാത്തിരുന്നത് വെറുതെ ആയില്ല , ഏതായാലും മലയാളത്തിലോട്ടുള്ള എന്‍ട്രി പൊളിച്ചടുക്കി. ”കാളിദാസ് കലക്കി നൈസ് പെര്‍ഫോമന്‍സ് ”എന്ന ഒരാളുടെ കമന്റിന് താഴെ വന്ന് കാളിദാസ് നന്ദിയും പറയുന്നുണ്ട്.

പൂമരം ആദ്യ ഷോ തന്നെ കണ്ടു ഇഷ്ടപ്പെട്ടു പക്ഷെ ആ കുപ്പായക്കാരിയെ കണ്ടപ്പോള്‍ പങ്കായം പൊക്കി നോക്കിയത് ഇഷ്ടപ്പെട്ടില്ല എന്തൊരു സ്ത്രീ വിരുദ്ധതയാണ് അത്” സെക്കന്‍ഡ് ഷോയ്ക്ക് ക്യൂ നില്‍ക്കുവാ… എങ്ങും മികച്ച അഭിപ്രായം ??ടിക്കറ്റ് കിട്ടുമെന്ന് തോന്നുന്നില്ല :'( ഹെവീ റഷ് ?? ‘ക്ലാസ്സ്‌മേറ്റ്‌സിനും ബോഡി ഗാര്‍ഡിനും ശേഷം ഇത്രക്ക് അടിപൊളി ക്യാംപസ് മൂവി എനിക്ക് കാണാനേ പറ്റിയിട്ടില്ല…അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന ചോദ്യത്തിന് ഇനി ഒറ്റ ഉത്തരമേ ഉളളൂ…കാളിദാസ് ജയറാം. ഇതൊക്കെയായിരുന്നു കാളിദാസിനെയും പൂമരത്തെയും പുകഴ്ത്തിയുള്ള ആരാധകരുടെ ട്രോളുകള്‍.

Related posts