വ​യ​നാ​ടി​നും കോ​ഴി​ക്കോ​ടി​നു​മു​ള്ള യു​ഡി​എ​ഫി​ന്‍റെ സ​മ്മാ​നം: കോ​ൺ​ഗ്ര​സി​ന്‍റെ മി​ക​ച്ച പോ​രാ​ളി​യാ​യി ടി. ​സി​ദ്ദി​ഖ്

ക​ൽ​പ്പ​റ്റ: കോ​ൺ​ഗ്ര​സി​ന്‍റെ മി​ക​ച്ച പോ​രാ​ളി​യാ​യി അ​റി​യ​പ്പെ​ടു​ന്ന ടി. ​സി​ദ്ദി​ഖി​ന്‍റെ മ​ന്ത്രി​പ​ദം വ​യ​നാ​ടി​നും കോ​ഴി​ക്കോ​ടി​നു​മു​ള്ള യു​ഡി​എ​ഫി​ന്‍റെ സ​മ്മാ​ന​മാ​ണ്. കെ​എ​സ്‌​യു​വി​ലൂ​ടെ​യും യൂ​ത്ത്കോ​ൺ​ഗ്ര​സി​ലൂ​ടെ​യും വ​ള​ർ​ന്നു​വ​ന്ന സി​ദ്ദി​ഖ് എ​ന്നും പോ​രാ​ട്ട​വീ​ര‍്യം കാ​ഴ്ച​വ​ച്ച നേ​താ​വാ​ണ്. എ​തി​രാ​ളി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന വാ​ക്ചാ​തു​ര‍്യ​വും ച​ടു​ല​നീ​ക്ക​ങ്ങ​ളും സി​ദ്ദി​ഖി​ന് ധാ​രാ​ളം ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി ലോ​ക്സ​ഭാ മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​യ സി​ദ്ദി​ഖി​ന് പാ​ർ​ട്ടി പി​ന്നീ​ട് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ൽ ശ്ര​ദ്ധേ​യ പ്ര​ക​ട​ന​മാ​ണ് സി​ദ്ദി​ഖ് ന​ട​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ പ​ന്നീ​ര്‍​ക്കു​ളം തു​വ​ക്കോ​ട്ട് കാ​സിം-​ന​ബീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് 52 കാ​ര​നാ​യ ടി. ​സി​ദ്ദി​ഖ്. കെ​എ​സ്‌​യു കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, ദേ​വ​ഗി​രി കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍, കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് അം​ഗം (1997-2000), യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പെ​രു​വ​യ​ല്‍ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് (2002-2006), സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് (2006-2008), കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി(2012-2016), കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.

ബി​കോം, എ​ല്‍​എ​ല്‍​ബി ബി​രു​ദ​ധാ​രി​യാ​ണ്. 2014ല്‍ ​കാ​സ​ര്‍​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലും 2016ല്‍ ​കു​ന്ന​മം​ഗ​ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​യി​രു​ന്നു. സ​ബ​ര്‍​മ​തി ഗൃ​ഹ​നി​ര്‍​മാ​ണ പ​ദ്ധ​തി ചെ​യ​ര്‍​മാ​ന്‍, എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍, ഇ​ന്ദി​രാ​ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍, ഇ​ഗ്മ ചെ​യ​ര്‍​മാ​ന്‍, റെ​യി​ല്‍​വെ ക​ണ്‍​സ​ള്‍​ട്ടീ​വ് ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ ഷ​റ​ഫു​ന്നീ​സ​യും ആ​ദി​ല്‍, ആ​ഷി​ഖ്, സി​ല്‍ എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

Related posts

Leave a Comment