പിറവത്തിന്‍റെ പ്രിയങ്കരന് രണ്ടാമൂഴം: തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​ത്തി​ന്‍റെ പ്ര​ഭ​യി​ൽ ഇ​ക്കു​റി മ​ന്ത്രി​ദൗ​ത്യ​മേ​ൽ​ക്കു​ന്നു അ​നൂ​പ് ജേ​ക്ക​ബ്

എറണാകുളം: പി​റ​വ​ത്തി​ന്‍റെ പ്രി​യ​നേ​താ​വ് മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്ക് ര​ണ്ടാം വ​ട്ടം. മു​ൻ മ​ന്ത്രി ടി.​എം. ജേ​ക്ക​ബി​ന്‍റെ മ​ക​നും പി​റ​വം എം​എ​ൽ​എ​യു​മാ​യ അ​നൂ​പ് ജേ​ക്ക​ബ് തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​ത്തി​ന്‍റെ പ്ര​ഭ​യി​ലാ​ണ് ഇ​ക്കു​റി മ​ന്ത്രി​ദൗ​ത്യ​മേ​ൽ​ക്കു​ന്ന​ത്.

ഉ​മ്മ​ൻ​ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ 2012 ഏ​പ്രി​ൽ 12 മു​ത​ൽ 2016 മേ​യ് 20 വ​രെ അ​നൂ​പ് ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ, ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു. 44,681 വോ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ള​ക്ക​ത്തോ​ടെ​യാ​ണ് അ​നൂ​പ് നാ​ലാം​വ​ട്ടം നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്.

ര​ണ്ടാം ഉ​മ്മ​ൻ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ലെ ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന പി​താ​വ് ടി.​എം. ജേ​ക്ക​ബി​ന്‍റെ ആ​ക​സ്മി​ക നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ക​ൻ അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ നി​യ​മ​സ​ഭ​യി​ലേ​ക്കും മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്കു​മു​ള്ള ചു​വ​ടു​വ​യ്പ്. പി​റ​വ​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി 12,070 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ക​ന്നി​ജ​യം.

2001ൽ ​കെ​എ​സ്‌​സി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യും പി​ന്നീ​ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2004ൽ ​യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും 2006ൽ ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു അ​നൂ​പ് ജേ​ക്ക​ബ്.

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ജൂ​ണി​യ​ർ സ്കൂ​ളി​ലും തി​രു​വ​ന​ന്ത​പു​രം ല​യോ​ള പ​ബ്ലി​ക് സ്കൂ​ളി​ലും ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​ലു​മാ​യി പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ​നി​ന്ന് പ്രീ​ഡി​ഗ്രി​യും ഡി​ഗ്രി​യും പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് നി​യ​മ​ബി​രു​ദം നേ​ടി. പി​റ​വം ബി​പി​സി കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യ അ​നി​ല​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ജേ​ക്ക​ബ്, ലി​റ.

Related posts

Leave a Comment