മാരുതി സെലേറിയോ

autoഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ കാറാണ് സെലേറിയോ. സെലേറിയോ വില്‍പ്പനയുടെ 60 ശതമാനവും എഎംടി വകഭേദമാണ്. വാഗണ്‍ ആറിനെക്കാള്‍ വീതി, ബൂട്ട് സ്‌പേസ്, മൈലേജ് എന്നിവ സേലേറിയോയ്ക്ക് കൂടുതലുണ്ട്. എന്‍ജിന്‍ ആള്‍ട്ടോ കെ 10, വാഗണ്‍ ആര്‍ മോഡലുകള്‍ക്ക് സമാനം. മൈലേജ് 23.10 കിമീ / ലീറ്റര്‍. ആറ് വകഭേദങ്ങളുണ്ട്. ഓപ്ഷന്‍ വകഭേദത്തിന് രണ്ട് എയര്‍ബാഗുകള്‍, എബിഎസ് എന്നിവ ലഭിക്കും.

കൊച്ചിയിലെ എക്‌സ്‌ഷോറൂം വില

എല്‍എക്‌സ്‌ഐ –4.67 ലക്ഷം രൂപ
എല്‍എക്‌സ്‌ഐ ഓപ്ഷന്‍ –4.88 ലക്ഷം രൂപ
വിഎക്‌സ്‌ഐ –4.98 ലക്ഷം രൂപ
വിഎക്‌സ്‌ഐ ഓപ്ഷന്‍ –5.19 ലക്ഷം രൂപ
സെഡ്എക്‌സ്‌ഐ– 5.29 ലക്ഷം രൂപ
സെഡ്എക്‌സ്‌ഐ ഓപ്ഷന്‍ –5.42 ലക്ഷം രൂപ

Related posts