തീരുമാനം എടുക്കേണ്ടത് സാംസ്‌കാരിക മന്ത്രിയും സര്‍ക്കാരും! മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്കു പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്ന് കമല്‍

തിരുവനന്തപുരം: മോഹൻലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ. സാംസ്കാരിക മന്ത്രിയും സർക്കാരുമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ചിലരുടെ രാഷ്ട്രീയ താൽപര്യമാണ് മോഹൻലാലിനെതിരേയുള്ള ഭീമഹർജിക്കു പിന്നിലെന്നും കമൽ പറഞ്ഞു.

അ​​ടു​​ത്ത മാ​​സം എ​​ട്ടി​​ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് നി​​ശാ​​ഗ​​ന്ധി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ലാ​​ലി​​നെ പ​​ങ്കെ​​ടു​​പ്പി​​ക്ക​​രു​​തെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ച​​ല​​ച്ചി​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ര​​ട​​ക്കം 105 പേ​​ർ ഒ​​പ്പി​​ട്ട ഭീ​​മ ഹ​​ർ​​ജി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു ന​​ൽ​​കിയിരുന്നു.

അവാർഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമർശകരുടെ വാദം.

അ​​തേ​​സ​​മ​​യം ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ ഇ​​പ്പോ​​ഴും മൗ​​നം പാ​​ലി​​ക്കു​​ക​​യാ​​ണ്.

Related posts