അവൾ കാ​മാ​യ​നി; ട്രെ​യി​നി​ൽ പി​റ​ന്ന കു​ഞ്ഞി​ന് ട്രെ​യി​നി​ന്‍റെ പേ​ര്

സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​നി​ൽ ഇ​രു​പ​ത്തി​നാ​ലു​കാ​രി പെ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മും​ബൈ-​വാ​രാ​ണ​സി കാ​മാ​യ​നി എ​ക്‌​സ്പ്ര​സി​ലാ​ണ് അ​പൂ​ർ​വ പ്ര​സ​വം ന​ട​ന്ന​ത്. ബ​ന്ധു​ക്ക​ളെ​ല്ലാ​വ​രും ചേ​ർ​ന്നു കു​ഞ്ഞി​നു ട്രെ​യി​നി​ന്‍റെ പേ​രു​ത​ന്നെ ന​ൽ​കി, “കാ​മാ​യ​നി’.

മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ല്‍​നി​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ലേ​ക്കു ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ‍യു​വ​തി. ഭോ​പ്പാ​ലി​നും വി​ദി​ഷ​യ്ക്കും ഇ​ട​യി​ല്‍ യു​വ​തി​ക്കു പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. അ​തേ കോ​ച്ചി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ര​ണ്ടു സ്ത്രീ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് യു​വ​തി​യു​ടെ പ്ര​സ​വം സാ​ധ്യ​മാ​യ​തെ​ന്ന് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ട്രെ​യി​ൻ വി​ദി​ഷ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ശേ​ഷം ന​വ​ജാ​ത ശി​ശു​വി​നെ​യും അ​മ്മ​യെ​യും ഹ​ർ​ദ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മെ​ഡി​ക്ക​ൽ സം​ഘം കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു.

Related posts

Leave a Comment