വൗ… പൊളി സാധനം; ലോകത്തിലെ ഏറ്റവും വിഷമുള്ള മത്സ്യം; എങ്കിലും കഴിക്കാന്‍ ആളുകളേറെ

ഏത് സ്ഥലത്ത് പോയാലും അവിടുത്തെ ഭക്ഷണം രുചിച്ചറിയാന്‍ ശ്രമിക്കുന്നവരാണ് നമ്മളെല്ലാവരും. ചേരയെ തിന്നുന്നവരുടെ നാട്ടില്‍ ചെന്നാല്‍ നടുകഷ്ണം തിന്നണമെന്നാണല്ലോ ചൊല്ല്.

എന്നാല്‍ അവ പാകം ചെയ്യുന്നതിന്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ ജീവനു തന്നെ ആപത്താണ്. അത്തരത്തിലൊരു ഭക്ഷണമാണ് ഫുഗു മത്സ്യം.

ജപ്പാനിലാണ് ഇവ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിഷമേറിയ മത്സ്യം എന്നാണ് ഇത് അറിയപ്പെടുന്നത്.

പ്രത്യേകം കഴിവും അറിവും മാത്രമുള്ള ഷെഫിനു മാത്രമെ ഫുഗു പാകം ചെയ്യാന്‍ സാധിക്കുകയുള്ളു. ശരിയായ രീതിയില്‍ അല്ലെങ്കില്‍ ജീവനു പോലും ഇത് ആപത്താണ്. അറിവില്ലാതെ പാകം ചെയ്തു കഴിച്ചതിന്‍ ജപ്പാനില്‍ ഒരുപാട് പേരുടെ ജീവന്‍ നഷ്ടം ആയിട്ടുണ്ട്.

ജപ്പാനില്‍ ഏറ്റവും വില കൂടിയ മത്സ്യവും ഫുഗു ആണ്. ഫുഗുവിന്റെ കരള്‍ തൊലി കുടല്‍ എന്നിവയില്‍ സയനൈഡിനേക്കാള്‍ വിഷമുള്ള ടെട്രോ ഡോക്‌സിന്‍ അടങ്ങിയിട്ടുണ്ട്.

വളരെ മികച്ച ഷെഫിനു മാത്രമെ ഇതില്‍ നിന്നു വിഷം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കു. ഇത് വില്‍ക്കുന്ന ഹോട്ടലുകള്‍ക്ക് പ്രത്യേക അനുമതി വേണം.

Related posts

Leave a Comment