ഐ ​ല​വ് യൂ ​ര​ണ്‍​ബീ​ർ; പൊ​തു​വേ​ദി​യി​ൽ ഇ​ഷ്ടം ഉ​റ​ക്കെ പ​റ​ഞ്ഞ് ആ​ലി​യ

ര​ണ്‍​ബീ​ർ ക​പൂ​റി​നോ​ടു​ള്ള സ്നേ​ഹം പൊ​തു​വേ​ദി​യി​ൽ ഉ​റ​ക്കെ പ​റ​ഞ്ഞ് ആ​ലി​യ ഭ​ട്ട്. റാ​സി​യി​ലെ അ​ഭി​ന​യ​ത്തി​നു​ള്ള പു​ര​സ്ക്കാ​രം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ആ​ലി​യ ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി ഐ ​ല​വ് യൂ ​ര​ണ്‍​ബീ​ർ എ​ന്ന് ഉ​റ​ക്കെ പ​റ​ഞ്ഞ​ത്.

“മേ​ഘ്ന ഗു​ൽ​സാ​ർ, എ​ന്നെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം റാ​സി നി​ങ്ങ​ളാ​ണ്. നി​ങ്ങ​ളു​ടെ വി​യ​ർ​പ്പും ര​ക്ത​വു​മാ​ണ് ഈ ​സി​നി​മ. നി​ങ്ങ​ളാ​ണ് എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​വ​ൾ. വി​ക്കി കൗ​ശാ​ൽ നീ​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഈ ​ചി​ത്രം പൂ​ർ​ണ​മാ​കി​ല്ലാ​യി​രു​ന്നു. ന​ന്ദി, എ​ന്‍റെ വ​ഴി​കാ​ട്ടി​യാ​യ ക​ര​ണി​ന്. എ​ന്‍റെ പി​താ​വും ഫാ​ഷ​ൻ പോ​ലീ​സു​മാ​യ​തി​ന്. ഈ ​രാ​ത്രി സ്നേ​ഹ​ത്തി​ന്‍റേ​താ​ണ്. എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ൻ അ​വി​ടെ​യു​ണ്ട്. ര​ണ്‍​ബീ​ർ നി​ന്നെ ഞാ​ൻ സ്നേ​ഹി​ക്കു​ന്നു’. ആ​ലി​യ പ​റ​ഞ്ഞു.

ദീ​ർ​ഘ നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണ് ഇ​രു​വ​രും. ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച ബ്ര​ഹ്മാ​സ്ത്ര റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. അ​മി​താ​ഭ് ബ​ച്ച​ൻ, നാ​ഗാ​ർ​ജു​ന, ഡി​മ്പി​ൾ ക​പാ​ഡി​യ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Related posts