വെ​റും 30 ച​ക്ക​ക​ൾ കൊ​ണ്ട് 12500 രൂ​പ നേ​ടാ​നാ​കു​മോ​? ക​ണ​മ​ല​യി​ൽ ഇ​നി ആ​രും ചോ​ദി​ക്കി​ല്ല; അ​തി​ന്‍റെ ഉ​ത്ത​രം ഇ​ങ്ങ​നെ…

ക​ണ​മ​ല: വെ​റും 30 ച​ക്ക​ക​ൾ കൊ​ണ്ട് 12500 രൂ​പ നേ​ടാ​നാ​കു​മോ​യെ​ന്ന് ഇ​നി ക​ണ​മ​ല​യി​ൽ ആ​രും ചോ​ദി​ക്കി​ല്ല. അ​തി​ന്‍റെ ഉ​ത്ത​രം ഇ​ങ്ങ​നെ.

ഒ​റ്റ പ്ലാ​വി​ൽ നി​ന്ന് പ​റി​ച്ച 30 ച​ക്ക​ക​ൾ ക​ർ​ഷ​ക​ർ ചു​റ്റു​മി​രു​ന്ന് വെ​ട്ടി ചു​ള​ക​ൾ അ​ട​ർ​ത്തി ഒ​രു​ക്കി 100 കി​ലോ​യോ​ള​മെ​ത്തി​യ​പ്പോ​ൾ അ​തു​മാ​യി കോ​രു​ത്തോ​ട്ടി​ൽ കെ​എ​ഫ്പി​സി​യു​ടെ ഡ്ര​യ​റി​ൽ എ​ത്തി ഉ​ണ​ക്കി​യ​തോ​ടെ വി​ല 12500 ആ​യി. ഇ​തി​നു ക​ർ​ഷ​ക​ർ ന​ന്ദി പ​റ​യു​ന്ന​ത് ക​ണ​മ​ല​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഭ​ക്ഷ്യ ആ​രോ​ഗ്യ സ്വ​രാ​ജ് കാ​ന്പ​യി​നോ​ട്.

ഭ​ക്ഷ്യസു​ര​ക്ഷ​ക്കാ​യി സു​ര​ക്ഷി​ത ഭ​ക്ഷ​ണ​ത്തി​നാ​യ് എ​ന്ന സ​ന്ദേ​ശം ന​ൽ​കി ക​ണ​മ​ല ബാ​ങ്ക് ന​ട​പ്പി​ലാ​ക്കു​ന്ന ഭ​ക്ഷ്യ ആ​രോ​ഗ്യ സ്വ​രാ​ജ് കാ​ന്പ​യി​നിന്‍റെ ഭാ​ഗ​മാ​യി ക​ണ​മ​ല ബാ​ങ്കി​ന്‍റെ കീ​ഴി​ലു​ള്ള എ​രു​ത്വാ​പ്പു​ഴ ഹ​രി​ത ഫാ​ർ​മേ​ഴ്സ് ക്ല​ബ് അം​ഗ​ങ്ങ​ളാ​ണ് ഒ​രു പ്ലാ​വി​ൽ​നി​ന്നു പ​റി​ച്ച 30 ച​ക്ക​ക​ൾ വെ​ട്ടി ഒ​രു​ക്കി ഉ​ണ​ക്കി​യെ​ടു​ത്ത​ത്.

ഉ​ണ​ങ്ങി​യ ച​ക്ക​ച്ചു​ളയ്ക്ക് കിലോയ്ക്ക് 500-ൽ കുറയാതെ വില ലഭി ക്കും. വെ​റു​തെ വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്ന ച​ക്ക​ക​ൾ​ക്ക് വ​ൻ വി​ല ഉ​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​റി​വ് ന​ൽ​കി​യ​ത് മാ​ത്ര​മ​ല്ല ഒ​ട്ടേ​റെ ലാ​ഭ​ക​ര​മാ​യ കാ​ർ​ഷി​ക സം​രം​ഭ​ങ്ങ​ളാ​ണ് ത​രി​ശു ഭൂ​മി​ക​ൾ ഏ​റ്റെ​ടു​ത്ത് കൃ​ഷി ന​ട​ത്തു​ന്ന പദ്ധ​തി​യു​ൾ​പ്പെടെ ബാ​ങ്ക് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കന്ന​തെന്ന് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് മങ്ക​ന്താ​നം പ​റ​ഞ്ഞു.

Related posts

Leave a Comment