ലോ​ക്ക്ഡൗ​ണില്‌ ജീ​വി​തം വ​ഴി​മു​ട്ടി; എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ അ​ന്ധ​രാ​യ വൃ​ദ്ധ ദ​മ്പ​തി​മാ​ർ

മു​ക്കം: ലോ​ക്ക്ഡൗ​ണ്‌ ജീവിതം വഴിമുട്ടിച്ചതോടെ എന്തു ചെയ്യണമെന്നറിയത്ത അവസ്ഥയിലാണ് കാ​ഴ്ച്ച​യി​ല്ലാ​ത്ത​ മ​ല​യ​മ്മ ക​മ്പ​നി​മു​ക്കി​ലെ സു​രേ​ന്ദ്ര​നും ഭാ​ര്യ നി​ർ​മ​ല​യും .

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സു​രേ​ന്ദ്ര​ന് ത​ന്‍റെ പ​ത്താം വ​യ​സി​ലാ​ണ് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ​ത്തി​യ സു​രേ​ന്ദ്ര​ൻ മ​ല​യ​മ്മ സ്വ​ദേ​ശി​നി​യാ​യ കാ​ഴ്ച​പ​രി​മി​തി​യു​ള്ള നി​ർ​മ​ല​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും ഭാ​ര്യ​യ്ക്ക് കു​ടും​ബ​പ​ര​മാ​യി കി​ട്ടി​യ സ്ഥ​ല​ത്ത് ചെ​റി​യൊ​രു വീ​ട് വ​ച്ച് താ​മ​സം തു​ട​ങ്ങു​ക​യും ചെ​യ്തു.

പേ​പ്പ​റു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് ഫ​യ​ൽ നി​ർ​മി​ക്ക​ൽ, ക​സേ​ര മെ​ട​യ​ൽ, ഗാ​ന മേ​ള​ക​ളി​ൽ ത​ബ​ല വാ​യി​ക്ക​ൽ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം സു​രേ​ന്ദ്ര​ൻ ത​നി​ക്കും കു​ടും​ബ​ത്തി​നു മു​ള്ള അ​ന്നം ക​ണ്ട​ത്തി​യി​രു​ന്നു.

ഫ​യ​ലു​ക​ൾ​ക്കും മെ​ട​ഞ്ഞ ക​സേ​ര​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രി​ല്ലാ​താ​യ​തും ഗാ​ന​മേ​ള​ക​ൾ ക​രോ​ക്കെ ആ​യ​തും സു​രേ​ന്ദ്ര​ന്‍റെ ജീ​വി​ത വ​ഴി മു​ട്ടി​ച്ചു.

ശേ​ഷം സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​മാ​യി ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തി​യാ​ണ് സു​രേ​ന്ദ്ര​ൻ ത​ന്‍റെ ഭാ​ര്യ​യെ​യും ര​ണ്ടു കു​ട്ടി​ക​ളെ​യും വ​ള​ർ​ത്തി വ​ന്നി​രു​ന്ന​ത്. അ​തി​നി​ട​യി​ൽ സ​ർ​ക്കാ​ർ എ​ടു​ത്ത ചി​ല തീ​രു​മാ​ന​ങ്ങ​ൾ ലോ​ട്ട​റി ക​ച്ച​വ​ട​ത്തി​ൽ തി​രി​ച്ച​ടി​യാ​യ​താ​യി സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു.

ലോ​ട്ട​റി സ​മ്മാ​ന​തു​ക കു​റ​ക്കു​ക​യും ടി​ക്ക​റ്റ് വി​ല കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ ടി​ക്ക​റ്റ് വാ​ങ്ങു​ന്ന​തി​ൽ നി​ന്ന് പി​ൻ​വ​ലി​യു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ 20 ശ​ത​മാ​നം ക​മ്മീ​ഷ​ൻ ല​ഭി​ച്ച​ത് 10 ശ​ത​മാ​ന​മാ​യി കു​റ​യു​ക​യും ചെ​യ്തു. ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​നി​ന്മേ​ൽ കു​രു എ​ന്ന​പോ​ലെ കൊ​റോ​ണ​യും തു​ട​ർ​ന്ന് ലോ​ക്ക്ഡൗ​ണും വ​ന്ന​ത്. അ​തോ​ടെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ പോ​ലും പ​റ്റാ​താ​യി.

സ​ഹാ​യ മ​ന​സ്ക​രു​ടെ ഭ​ക്ഷ്യ കി​റ്റു​ക​ളും മ​റ്റു​മാ​ണ് ഇ​പ്പോ​ൾ ആ​ശ്ര​യം. ലോ​ക്ക്ഡൗ​ൺ നീ​ളു​ന്ന​തി​നാ​ൽ അ​തും നി​ന്നു​പോ​കു​മോ എ​ന്ന​ ഭീതിയിലാണ് ഈ കുടുംബം.

Related posts

Leave a Comment