സ്ഥ​ലം ക​ളി​ക്ക​ള​ത്തി​നു മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്കണം! മകന്‍റെ ഓർമയ്ക്കായി സ്റ്റേഡിയം പണിയാൻ 80 സെന്‍റ് സ്ഥലം പഞ്ചായത്തിനു സൗജന്യമായി നല്കി

ക​ടു​ത്തു​രു​ത്തി: കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ലെ കു​റു​മു​ള​ളൂ​ര്‍ ക​ര​യി​ല്‍ കോ​ള​വേ​ലി​ല്‍ കെ.​യു. ജെ​യിം​സ് 80 സെ​ന്റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി.

പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്ത​മാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള​ള സ്റ്റേ​ഡി​യം നി​ര്‍​മി​ക്കു​ന്ന​തി​നാ​യാ​ണ് മ​ക​ന്‍ ഫി​ലി​പ്പ് ജെ​യിം​സി​ന്റെ ഓ​ര്‍​മ​യ്ക്കാ​യി പ​ഞ്ചാ​യ​ത്തി​ന് സ്ഥ​ലം ദാ​നം ചെ​യ്ത​ത്.

സ്ഥ​ലം ക​ളി​ക്ക​ള​ത്തി​നു മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഫി​ലി​പ്പ് ജെ​യിം​സി​ന്റെ ഓ​ര്‍​മ​യ്ക്കാ​യി രേ​ഖ​പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് സ്ഥ​ലം ദാ​നം ചെ​യ്ത​പ്പോ​ള്‍ ജെ​യിം​സി​ന്റെ വ്യ​വ​സ്ഥ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മി​നു മ​നോ​ജി​ന്റെ ശ്ര​മ​ങ്ങ​ളാ​ണ് ഇ​തി​നു സ​ഹാ​യ​ക​മാ​യ​ത്.

പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ക്കു​ന്ന സ്ഥ​ല​ത്തി​ന്റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് ഉ​ള്‍​പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി ആ​ധാ​രം എ​ഴു​തി വാ​ങ്ങു​ക​യാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ നൂ​റു​ദി​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പെ​ടു​ത്തി ഈ ​സ്ഥ​ല​ത്ത് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള​ള സ്റ്റേ​ഡി​യ​മാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മി​നു മ​നോ​ജ്, സെ​ക്ര​ട്ട​റി ബെ​ന്നി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment