ഇ​ന്നോ​വ പാ​ർ​ക്ക് ചെയ്തിട്ട് ഒ​രാ​ഴ്ച​യി​ലേ​റെ​! പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത്‌ 50 കി​ലോ ക​ഞ്ചാ​വ്; ഒ​ളി​വി​ൽപ്പോയ ആ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊർജിതം

തി​രു​വ​ന​ന്ത​പു​രം: പേ​യാ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​ന്നോ​വ കാ​റി​ൽ നി​ന്ന് 50 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് സം​ഘം അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ൾ എ​ക്സൈ​സും നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സും സം​യു​ക്ത​മാ​യു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പേ​യാ​ട് എ​സ്പി സി​നി​മാ തീ​യേ​റ്റ​റി​ന് സ​മീ​പം ഇ​ന്നോ​വ കാ​ർ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​മ വാ​ഹ​നം എ​ടു​ക്കാ​ൻ വ​രാ​താ​യ​തോ​ടെ നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ലും എ​ക്സൈ​സി​ലും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 50 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്നോ​വ കാ​ർ പാ​ർ​ക്ക് ചെ​യ്ത​ത് വെ​ള്ള​റ​ട സ്വ​ദേ​ശി​യാ​യ ആ​ളാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ എ​ക്സൈ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​യാ​ളെ​ക്കു​റി​ച്ച് എ​ക്സൈ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​ളി​വി​ലാ​ണെ​ന്ന് തെ​ളി​ഞ്ഞു. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തെ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment