ചി​ല ഭാ​ഗ​ങ്ങ​ൾ വെ​ട്ടി മാ​റ്റി​, മ​റ്റ് ചി​ല ഭാ​ഗ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു! കാ​ന​ത്തി​ൽ ജ​മീ​ലയ്​ക്കെ​തി​രെ വ്യാ​ജ വീ​ഡി​യോ

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ഇ​ട​തുമു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കാ​ന​ത്തി​ൽ ജ​മീ​ല​ക്കെ​തി​രെ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്നു.

സം​ഭ​വ​ത്തി​ൽ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ജ​മീ​ല​യു​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നുമു​മ്പ് ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വ​ലി​യ​ തോ​തി​ലാ​ണ് വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​ത്.

ഇ​വ​ർ യു​ക്തി​വാ​ദി​യാ​ണെ​ന്നും മ​ത വി​ശ്വാ​സ​ത്തി​ന് എ​തി​രാ​ണെ​ന്നും മ​തസ്പ​ർ​ധയു​ള​വാ​ക്കു​ന്ന ത​ര​ത്തി​ൽ ജ​മീ​ല പ്ര​സം​ഗി​ച്ച​താ​യാ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പൊ​തു​രം​ഗ​ത്തും ഭ​ര​ണ​രം​ഗ​ത്തും മി​ക​വ് തെ​ളി​യി​ച്ച ജ​മീ​ല​യു​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യ​പ​ന​ത്തോ​ടെ പ​രാ​ജ​യ​ഭീ​തി​യി​ലാ​യ യു​ഡി​എ​ഫ് ആ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

വ​ർ​ഷങ്ങൾക്കു മു​മ്പ് കോ​ഴി​ക്കോ​ട്വ​ച്ച് കാ​ന​ത്തി​ൽ ജ​മീ​ല ന​ട​ത്തി​യ ഒ​രു പ്ര​സം​ഗ​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ വെ​ട്ടി മാ​റ്റി​യും മ​റ്റ് ചി​ല ഭാ​ഗ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തും ഉ​ണ്ടാ​ക്കി​യ വീ​ഡി​യോ ആ​ണ് പ്ര​ച​രി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഈ ​വീ​ഡി​യോ​യു​ടെ പൂ​ർ​ണ​രൂ​പം ഉ​ൾ​ക്കൊ​ള്ളു​ന്ന വീ​ഡി​യോ ക്ലി​പ്പിം​ഗും ക​മ്മീ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ട​തുനേ​താ​ക്ക​ളും സ്ഥാ​നാ​ർ​ഥി​യും വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​റോടും മ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment