പള്ളിക്കത്തോട്  കഞ്ചാവ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ വീ​ട് യുവാക്കൾ ധാരാളമായി വന്നുപോകുന്നയിടം; നോക്കിയിരുന്നിട്ടും വലപൊട്ടിച്ച് യുവാവ് മുങ്ങി; കൃഷിക്കാരനെ തേടി പിന്നാലെ പോലീസും


പ​ള്ളി​ക്ക​ത്തോ​ട്: വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​ട് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ​വ​രെ തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വാ​ഴൂ​ർ മൂ​ലേ​ഭാ​ഗം സ്വ​ദേ​ശി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് വ​ള​ർ​ത്തി​യ ര​ണ്ടു ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ഇ​ന്ന​ലെ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്.

ചെ​ടി​ക​ൾ ഒ​ന്നി​ന് 39 സെ​ന്‍റീ​മീ​റ്റ​റും മ​റ്റൊ​ന്നി​ന് 13 സെ​ന്‍റി​മീ​റ്റ​റും ഉ​യ​ര​മു​ണ്ട്. ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ​യാ​ൾ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും സ്വി​ച്ച് ഓ​പ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ വീ​ട്ടി​ൽ യു​വാ​ക്ക​ൾ ധാ​രാ​ള​മാ​യി വ​രു​ന്ന​താ​യും രാ​ത്രി വൈ​കി​യും ത​ങ്ങു​ന്ന​താ​യും ജി​ല്ലാ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കാ​ത്തി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പ​ള്ളി​ക്ക​ത്തോ​ട് എ​സ്എ​ച്ച്ഒ ടി.​ആ​ർ. ജി​ജു, എ​സ്ഐ​മാ​രാ​യ ജോ​യ്, ബാ​ബു​രാ​ജ്, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, എ​എ​സ്ഐ​മാ​രാ​യ ജോ​മോ​ൻ തോ​മ​സ്, മ​നോ​ജ് കു​മാ​ർ, ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ്

അം​ഗ​ങ്ങ​ളാ​യപ്ര​തീ​ഷ് രാ​ജ്, തോം​സ​ണ്‍ കെ. ​മാ​ത്യു, ശ്രീ​ജി​ത് ബി. ​നാ​യ​ർ, കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, ഷ​മീ​ർ, എ​സ്. അ​രു​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ചെ​ടി​ക​ൾ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment