സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി കു​ത്തൊ​ഴു​ക്കി​ലേ​ക്ക്; യു​വ​തി​ക്കു ദാ​രു​ണാ​ന്ത്യം; അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈറല്‍; ഫെബ്രുവരി പതിനാറിന് അനുപമയുടെ വിവാഹമായിരുന്നു

ഭു​വ​നേ​ശ്വ​ർ: കു​ടും​ബ​ത്തോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ യു​വ​തി സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ ന​ദി​യി​ൽ വീ​ണു മ​രി​ച്ചു. ഒ​ഡീ​ഷ​യി​ലെ രാ​ജ്ഗം​ഗ്പു​ർ കും​ഭ​ർ​പ​ഡ സ്വ​ദേ​ശി അ​നു​പ​മ പ്ര​ജാ​പ​തി​യാ​ണു മ​രി​ച്ച​ത്.

ഒ​ഡീ​ഷ​യി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ സു​ന്ദ​ർ​ഗ​ഡി​ലെ ക​നാ​കു​ണ്ടി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പ​മെ​ത്തി​യ​താ​യി​രു​ന്നു അ​നു​പ​മ. ന​ദി​ക്ക​ര​യി​ൽ​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

ഗോ​ഖ​ര ന​ള്ള​യി​ലെ കു​ത്തി​യൊ​ലി​ക്കു​ന്ന ന​ദി​യി​ൽ ഒ​ഴു​കി​പോ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണു ക​ണ്ടെ​ത്തി​യ​ത്.

ജ​നു​വ​രി മൂ​ന്നി​നു ന​ട​ന്ന അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. പാ​റ​യി​ൽ​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ലൂ​ടെ​വ​ന്ന ഒ​രാ​ൾ​ക്കു കാ​ൽ​തെ​റ്റു​ന്ന​തും ഇ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ അ​നു​പ​മ നി​ല​തെ​റ്റി വെ​ള്ള​ത്തി​ലേ​ക്കു പ​തി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

വ​രു​ന്ന ഫെ​ബ്രു​വ​രി പ​തി​നാ​റി​ന് അ​നു​പ​മ​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു മാ​സം മു​ന്പാ​യി​രു​ന്നു യു​വ​തി​യു​ടെ വി​വാ​ഹ നി​ശ്ച​യ​മെ​ന്നു ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment