കഞ്ചാവ് എത്തിക്കുന്നത് കൊറിയർ വഴി;  അഭയന്‍റെ തന്ത്രം പൊളിച്ച് എക്സൈസ്; പിടിയിലായത് തലസ്ഥാനത്തെ ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ക​ണ്ണി​

പാ​റ​ശാ​ല : ആ​ന്ധ്രാ​പ്രാ​ദേ​ശി​ൽ​നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 13 .5 കി​ലോ​ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​റ​ട സ്വ​ദേ​ശി അ​ഭ​യ​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ആ​ന്ധ്ര​യി​ൽ​നി​ന്നും കൊ​റി​യ​ർ മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന് സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ത​ല​വ​ൻ ടി. ​അ​നി​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്ര​ദേ​ശ​ത്തെ മാ​റ്റാ​രു​ടെ​യെ​ങ്കി​ലും മേ​ൽ​വി​ലാ​സ​ത്തി​ലേ​ക്കു അ​വ​രു​ടെ​അ​റി​വി​ല്ലാ​തെ ക​ഞ്ചാ​വ് അ​യ​ച്ച​ശേ​ഷം മേ​ൽ​വി​ലാ​സ​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന കൊ​റി​യ​ർ സ​ർ​വീ​സു​കാ​രെ സ​മീ​പി​ച്ചു കൊ​റി​യ​ർ കൈ​പ്പ​റ്റു​ക​യെ​ന്ന പു​തി​യ മാ​ർ​ഗ​മാ​ണ് സം​ഘം സ്വീ​ക​രി​ച്ചി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ങ്ങ​നെ വാ​ങ്ങി​യ ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​നാ​യി ഇ​രു ച​ക്ര വാ​ഹ​ന​ത്തി​ൽ കൊ​ണ്ട് പോ​ക​വേ പാ​റ​ശാ​ല​ക്കു സ​മീ​പം കു​റും​കു​ട്ടി​യി​ൽ​വ​ച്ച് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് അ​ഭ​യ​നെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നി​കു​മാ​ർ, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി. ​ആ​ർ. മു​കേ​ഷ്കു​മാ​ർ, എ​സ്. മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ നാ​യ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​പി​ൻ,വി​ശാ​ഖ്, സു​ബി​ൻ, ബി​ജു, ഷാ​ഹീ​ൻ, എ​ക്സൈ​സ് ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment