ഹുസൈനെ കണ്ടപ്പോഴെ പോലീസിന് സംശയം, പരിശോധിച്ചപ്പോൾ കിട്ടിയത് ഒന്നേകാൽ കിലോ കഞ്ചാവ്; ചോദ്യം ചെയ്യലിൽ രണ്ടുപേരെകൂടി കാട്ടി തന്നപ്പോൾ കിട്ടിയത് 6കിലോ കഞ്ചാവ്

ക​ഴ​ക്കൂ​ട്ടം: ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി മൊ​ത്ത​വി​ത​ര​ണ​ക്കാ​ര​ന​ട​ക്കം മൂ​ന്നു​പേ​രെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.​

കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മ​ൽ ത​ല​ക്കോ​ണം കോ​ള​നി കൈ​ര​ളി ന​ഗ​ർ നാ​ലി​ൽ ഹു​സൈ​ൻ (മി​ട്ടു ,25),വ​ർ​ക്ക​ല ഒ​റ്റൂ​ർ മൂ​ങ്ങോ​ട്ട് പാ​ണ​ൻ വി​ള റോ​ബി​ൻ​സ​ൺ (40),ക​ഠി​നം​കു​ളം അ​ണ​ക്ക്പി​ള്ള പാ​ല​ത്തി​നു​സ​മീ​പം ആ​റ്റ​രി​ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹാ​രി​സ്(23) എ​ന്നി​വ​രെ​യാ​ണ് ക​ഴ​ക്കൂ​ട്ടം എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ണ്ടൂ​ർ​ക്കോ​ണ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യാ​ണ് ബൈ​ക്കി​ൽ എ​ത്തി​യ ഹു​സൈ​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

തു​ട​ർ​ന്ന് ഇ​യാ​ളു​ടെ ബാ​ഗി​ൽ നി​ന്നും ഒ​ന്നേ​കാ​ൽ​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​റ്റു ക​ച്ച​വ​ട​ക്കാ​രെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം ചാ​ന്നാ​ങ്ക​ര​യി​ലെ വീ​ട്ടി​ൽ നി​ന്നും റോ​ബി​ൻ​സ​ണെ​യും മു​ഹ​മ്മ​ദ് ഹാ​രി​സി​നെ​യും പി​ടി​കൂ​ടി​യ​ത്.​ഇ​വ​രി​ൽ നി​ന്നും നാ​ലേ​മു​ക്കാ​ൽ കി​ലോ ക​ഞ്ചാ​വും പി​ടി​കൂ​ടി.​ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Related posts

Leave a Comment