അഗളി: അരക്കിലോ കഞ്ചാവ് സഹിതം യുവതിയെ അഗളി എക്സൈസ് അറസ്റ്റ് ചെയ്തു.കോട്ടത്തറ വലയർ കോളനി ചേരി വീട്ടിൽ രങ്കസ്വാമി മകൾ വിജയലക്ഷ്മി (38) ആണ് അറസ്റ്റിലായത്. കോളജ് വിദ്യാർഥികൾക്കും ഐടിഐ വിദ്യാർഥികൾക്കും കഞ്ചാവ് വില്പന നടത്തുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.കെ നാരായണൻ, സിഇഒ മാരായ പോൾ, ബിനുകുമാർ, പ്രദീപ്, ആദർശ്, ഡബ്ലിയു സിഇഒ രേണുകാദേവി, ഡ്രൈവർ ജ്യോതിവാസൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Related posts
കാണാതായ വയോധികൻ വൈദ്യുതി കെണിയിൽ ഷോക്കേറ്റു മരിച്ചനിലയിൽ; തോടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിൽ മൃതദേഹം
വടക്കഞ്ചേരി (പാലക്കാട്): വടക്കഞ്ചേരിയിൽ കാണാതായ വയോധികനെ വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റു മരിച്ചനിലയില് കണ്ടെത്തി. കണക്കൻ തുരുത്തി പല്ലാറോഡ് നാരായണനാണ് (70) അനധികൃതമായി...വാടകയ്ക്ക് ഓടിച്ച ഓട്ടോറിക്ഷ ഉടമ വിറ്റതിൽ മാനസിക സംഘർഷം; ഒറ്റപ്പാലത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആർകെ നഗർ താണിക്കപ്പടി വീട്ടിൽ നിഷാദാണ് (41)...പൂച്ച മാന്തിയതിനു വാക്സിനെടുത്ത യുവതിക്ക് അലർജി: ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരേ പരാതിയുമായി കുടുംബം
പാലക്കാട്: പൂച്ച മാന്തിയതിനെ തുടർന്ന് കുത്തിവയ്പെടുത്ത യുവതിക്ക് അലർജിയും ക്ഷീണവും തളർച്ചയുമെന്ന് പരാതി. ആശുപത്രിയുടെ ചികിത്സപിഴവെന്ന് ആരോപിച്ച് ആരോഗ്യമന്ത്രിക്കും പാലക്കാട് ഡിഎംഒയ്ക്കും...