കൊച്ചിയിൽ നടക്കുന്ന  റേ​വ് പാ​ർ​ട്ടി​ക​ൾ​ക്കാ​യി മ​യ​ക്കു​മ​രു​ന്ന്  എത്തുന്നത് ബാംഗ്ലൂരിൽ നിന്ന്;  അറസ്റ്റിലായ യുവാവിന് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ച​ത് ‌ വി​ദേ​ശി​യി​ൽ​ നിന്ന്; എക്സൈസിന്‍റെ  കണ്ടെത്തലുകൾ ഇങ്ങനെയൊക്കെ

കൊ​ച്ചി: കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ റി​സോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​തീ​വ​ര​ഹ​സ്യ​മാ​യി ന​ട​ക്കു​ന്ന റേ​വ് പാ​ർ​ട്ടി​ക​ൾ​ക്കു​വേ​ണ്ടി മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി​യ പ്ര​ധാ​ന ക​ണ്ണി​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ൾ ല​ഭി​ച്ച​തു ബം​ഗ്ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ വി​ദേ​ശി​യി​ൽ​നി​ന്നെ​ന്നു സൂ​ച​ന. ആ​ലു​വ റേ​ഞ്ച് എ​ക്സൈ​സ് ഷാ​ഡോ ടീ​മി​ന്‍റെ പി​ടി​യി​ലാ​യ ആ​ലു​വ ചു​ണ​ങ്ങം​വേ​ലി സ്വ​ദേ​ശി ഒ​സാ​രി ഹൗ​സി​ൽ അ​ബ്ദു​ൾ റ​ഷീ​ദി (34) നെ ​ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നു​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച​ത്.

അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ക്കു​ന്ന റേ​വ് പാ​ർ​ട്ടി​ക​ളി​ൽ മ​യ​ക്കുമ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തേ ത​ന്നെ ആ​ലു​വ റേ​ഞ്ച് എ​ക്സൈ​സ് ഷാ​ഡോ സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണു മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ബ്ദു​ൾ റ​ഷീ​ദ് പി​ടി​യി​ലാ​കു​ന്ന​ത്. ബം​ഗ്ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഒ​രു വി​ദേ​ശി​യി​ൽ​നി​ന്നാ​ണു മ​യ​ക്ക് മ​രു​ന്ന് വാ​ങ്ങി കേ​ര​ള​ത്തി​ലേ​യ്ക്ക് എ​ത്തി​ക്കു​ന്ന​തെ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ന്ന് വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റേ​വ് പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന ന്യൂ​ജ​ൻ ത​ല​മു​റ​യ്ക്ക് ബെ​ൻ​സോ​ഡി​യാ​സൈ​പൈ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡ​യ​സെ​പാം ഐ​പി മ​യ​ക്കു മ​രു​ന്നാ​ണ് ഏ​റെ പ്രി​യ​മെ​ന്നും ക​ഞ്ചാ​വ് പോ​ലു​ള്ള ക​ണ്‍​ട്രി ഡ്ര​ഗ്ഗു​ക​ൾ ഇ​ത്ത​രം പാ​ർ​ട്ടി​ക​ളി​ൽ ആ​രും ത​ന്നെ ഉ​പ​യോ​ഗി​ക്കാ​റി​ല്ലാ​യെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ പ​റ​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ഫ്ര​ഞ്ച് ഫ്രൈ​സ് എ​ന്ന ഓ​മ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന 105 എ​ണ്ണം ഡ​യ​സെ​പാം ഐ​പി മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ റേ​വ് പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ജ​ൻ​റി​ന് കൈ​മാ​റാ​ൻ ആ​ലു​വ​യ്ക്ക​ടു​ത്ത് ചൂ​ണ്ടി​യി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് ഇ​യാ​ൾ ഷാ​ഡോ സം​ഘ​ത്തി​ന്‍റെ വ​ല​യി​ലാ​കു​ന്ന​ത്.

ആ​ലു​വ​യി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ വേ​ര​റു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ. ​ച​ന്ദ്ര​പാ​ല​ൻ രൂ​പ​പ്പെ​ടു​ത്തി​യ ഓ​പ്പ​റേ​ഷ​ൻ മ​ണ്‍​സൂ​ണ്‍ ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഷാ​ഡോ സം​ഘം ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണു പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ൻ​റീ​വ് ഓ​ഫീ​സ​ർ വാ​സു​ദേ​വ​ൻ, ഷാ​ഡോ ടീ​മം​ഗ​ങ്ങ​ളാ​യ എ​ൻ.​ഡി. ടോ​മി, എ​ൻ.​ജി. അ​ജി​ത് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​യാ​ദ്, നീ​തു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണു പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Related posts