കാ​റി​ൽ ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും; പോലീസിനെ കണ്ട് കാർ ഉപേക്ഷിച്ച് ഓടുന്നതിനിടെ മൈബൈൽ എടുക്കാൻ മറന്നു

ക​ണ്ണൂ​ർ: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​ഞ്ചു​കി​ലോ ക​ഞ്ചാ​വും ഒ​രു​കി​ലോ ഹാ​ഷി​ഷ് ഓ​യി​ലും അ​ഞ്ചു​ഗ്രാം എം​ഡി​എം​എ​യും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​വു​മെ​ന്ന് പോ​ലീ​സ്.

കൊ​റ്റാ​ളി, മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ​ക്കാ​യി പോ​ലീ​സ് വ​ല​വി​രി​ച്ചു ക‌​ഴി​ഞ്ഞു.​കാ​റി​ൽ​നി​ന്നു ല​ഭി​ച്ച ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

ഈ ​മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലേ​ക്ക് വ​ന്ന കോ​ളു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തു മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പ്ര​തി​ക​ൾ സം​സ്ഥാ​നം വി​ട്ട​താ​യാ​ണ് പോ​ലീ​സ് സൂ​ച​ന. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ പു​ല്ലൂ​പ്പി​ക്ക​ടു​ത്തു​വ​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി​യ​ത്.

രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ര​ണ്ടം​ഗ​സം​ഘം പു​തു​താ​യി നി​ർ​മാ​ണം ന​ട​ക്കു​ന്ന ബൈ​പ്പാ​സ് റോ​ഡി​ലേ​ക്ക് കാ​ർ ക​യ​റ്റി​യ ശേ​ഷം വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്, പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ​നി​ന്ന് 1.052 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ൽ അ​ഞ്ചു​കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 5.8 ഗ്രാം ​എം​ഡി​എം​എ തു​ട​ങ്ങി​യ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളും ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ത്തി.

Related posts

Leave a Comment