സ്ത്രീകൾ ജാഗ്രതൈ..!  സ്ത്രീകളുടെ മാല പറിക്കുന്ന പെൺ മോഷ്ടാവ്  കോട്ടയത്ത്; സെയിൽസ് ഗേളിന്‍റെ മാലപൊട്ടിക്കാൻ ശ്രമിച്ച യുവതിയെ തോടി പോലീസ്

കോ​ട്ട​യം: സ്ത്രീ​ക​ളു​ടെ മാ​ല പ​റി​ക്കു​ന്ന പെ​ണ്‍ മോ​ഷ്ടാ​വ് ന​ഗ​ര​ത്തി​ൽ ചു​റ്റി​ത്തി​രി​ഞ്ഞു ന​ട​ക്കു​ന്നു. സ്ത്രീ​ക​ൾ ജാ​ഗ്ര​തൈ. ചു​രി​ദാ​ർ ധ​രി​ച്ച യു​വ​തി ഇ​ന്ന​ലെ തി​രു​ന​ക്ക​ര ബ​സ് സ​്റ്റാ​ൻ​ഡി​ൽ ഒ​രു യു​വ​തി​യു​ടെ മാ​ല ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി. സ്റ്റാ​ൻ​ഡി​ലെ ഒ​രു ക​ട​യി​ലെ സെ​യി​ൽ​സ് ഗേ​ളി​ന്‍റെ മാ​ല​യി​ലാ​ണു പി​ടി​ച്ചു​വ​ലി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. സ​്റ്റാ​ൻ​ഡി​നു​ള്ളി​ലൂ​ടെ ന​ട​ന്നു വ​ര​വേ എ​തി​രേ ന​ട​ന്നു വ​ന്ന ചു​രി​ദാ​റി​ട്ട യു​വ​തി​യാ​ണു മാ​ല​യി​ൽ പി​ടി​ച്ച​ത്. പെ​ട്ടെ​ന്ന് കൈ​ത​ട്ടി​മാ​റ്റി​യ​തോ​ടെ ചു​രി​ദാ​ർ​ധാ​രി ഓ​ടി മ​റ​ഞ്ഞു.

ഞൊ​ടി​യി​ടെ യു​വ​തി അ​പ്ര​ത്യ​ക്ഷ​യാ​യി. യു​വ​തി ക​ട​യി​ലെ​ത്തി വി​വ​രം ധ​രി​പ്പി​ച്ച് മ​റ്റു ജീ​വ​ന​ക്കാ​രു​മാ​യി എ​ത്തി​യ​പ്പോ​ഴേ​ക്കും പെ​ണ്‍ മോ​ഷ്ടാ​വ് സ്ഥ​ലം വി​ട്ടു. സ്റ്റാ​ൻ​ഡി​ലെ ഒ​രു ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ളെ തി​രി​ച്ച​റി​യാ​വു​ന്ന ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല.

ചു​രി​ദാ​ർ ധാ​രി​യു​ടെ ഭാ​ഗി​ക​മാ​യ ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ളു​ടെ മാ​ല പ​റി​ക്കു​ന്ന സ്ത്രീ​ക​ളെ​ക്കു​റി​ച്ച് കോ​ട്ട​യം​കാ​ർ ആ​ദ്യ​മാ​യാ​ണു കേ​ൾ​ക്കു​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ സം​ഘ​മാ​യാ​ണോ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും സം​ശ​യി​ക്കു​ന്നു. സ്റ്റാ​ൻ​ഡി​ലെ ചെ​റി​യൊ​രു തി​ര​ക്കി​നി​ട​യി​ലാ​ണു മാ​ല പ​റി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്. തി​ര​ക്കൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലാ​ണെ​ങ്കി​ൽ മോ​ഷ്്ടാ​ക്ക​ൾ​ക്ക് ര​ക്ഷ​പെ​ടു​വാ​ൻ കൂ​ടു​ത​ൽ സൗ​ക​ര്യം ല​ഭി​ച്ചേ​നെ. ന​ഗ​ര​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്കു​ക.

Related posts