മു​ഹ​മ്മ​ദ് സ​ല്‍​മാ​ന്‍ “ചി​ല്ല​റ​ക്കാ​ര​ന​ല്ല’; കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന പ്ര​ധാ​ന ക​ണ്ണി​; വിൽപനയും പണമിടപാടും ഡിജിറ്റൽ സംവിധാനത്തിലൂടെ

 

കൊ​ച്ചി: വി​ല്പ​ന​ക്കെ​ത്തി​ച്ച ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ല്‍​മാ​ന്‍ (28) പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ ഗൂ​ഗി​ള്‍ പേ ​കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്.

ഗൂ​ഗി​ള്‍ പേ ​വ​ഴി പ​ണം സ്വീ​ക​രി​ച്ച് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വാ​ട്‌​സ് ആ​പ് വ​ഴി മെ​സേ​ജ് അ​യ​ച്ചാ​ണ് ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഇ​യാ​ളു​ടെ മ​റ്റ് ഇ​ട​നി​ല​ക്കാ​രെ​യും ഇ​യാ​ളി​ല്‍ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി​യ ആ​ളു​ക​ളു​ടെ​യും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നു​ലഌ​ഒ​രു​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

പ​ള്ളു​രു​ത്തി​യി​ല്‍ ക​ഴി​ഞ്ഞി​ടെ പി​ടി​കൂ​ടി 174 കി​ലോ ക​ഞ്ചാ​വ് കേ​സി​ലും ഇ​യാ​ളു​ടെ പ​ങ്ക് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ക​ഞ്ചാ​വ് കി​ലോ​ക്ക് 4000 രൂ​പ​യ്ക്ക് വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും വാ​ങ്ങി റീ​ട്ടെ​യി​ല്‍ ആ​യി ഇ​വി​ടെ 40000 രൂ​പ​യ്ക്കാ​ണ് ഇ​യാ​ള്‍ വി​റ്റി​രു​ന്ന​ത്.

ബം​ഗാ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ച്ചി ന​ഗ​ര​ത്തി​ല​ട​ക്കം ഇ​യാ​ള്‍​ക്ക് ഇ​ടി​ല​ക്കാ​രു​ള്ള​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

ബം​ഗ​ളി​ല്‍ നി​ന്ന് ചെ​റു ബാ​ഗു​ക​ളി​ലാ​യി ട്രെ​യി​ന്‍ മ​ര്‍​ഗ​മാ​ണ് ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലും ഇ​യാ​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളു​ണ്ട്.

Related posts

Leave a Comment