ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തത്തിൽ അ​ട്ടി​മ​റി ന​ട​ന്നു; വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് കൈ​മാ​റും


കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ല്‍ അ​ട്ടി​മ​റി​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് അ​ടു​ത്ത​യാ​ഴ്ച സ​ര്‍​ക്കാ​രി​ന് കൈ​മാ​റി​യേ​ക്കും. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശം ഉ​ള്ള​താ​യാ​ണ് സൂ​ച​ന.

ബ​യോ​മൈ​നിം​ഗ് ക​രാ​റേ​റ്റെ​ടു​ത്ത സോ​ണ്‍​ട ക​മ്പ​നി​യും കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും തീ​പി​ടി​ത്ത​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നാ​ണ് ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലെ പ​രാ​മ​ര്‍​ശം.

മാ​ലി​ന്യം ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് ത​രം തി​രി​ക്കാ​തെ​യാ​ണ് എ​ത്തി​ച്ചി​ട്ടു​ള്ള​തെ​ന്നും വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബ്ര​ഹ്മ​പു​ര​ത്തെ ബ​യോ​മൈ​നിം​ഗ് ക​രാ​ര്‍ അ​വ​സാ​നി​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സ​മാ​ണ് മാ​ലി​ന്യ പ്ലാ​ന്‍റി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ക​രാ​ര്‍ തു​ക​യി​ല്‍ കു​റ​ച്ചു പ​ണം സോ​ണ്‍​ട​യ്ക്ക് കോ​ര്‍പറേ​ന്‍ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ക​രാ​ര്‍ അ​വ​സാ​നി​ക്കാ​റി​യി​ട്ടും ബ​യോ​മൈ​നിം​ഗ് പൂ​ര്‍​ത്തി​യാ​യി​രു​ന്നി​ല്ല. ഇ​തി​നാ​ല്‍ ക​രാ​ര്‍ ക​മ്പ​നി ത​ന്നെ​യാ​ണ് ഇ​വി​ടെ തീ​യി​ട്ട​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള വി​വ​രം.

ക​രാ​ര്‍ പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​നാ​ല്‍ ക​മ്പ​നി​യെ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി​യാ​ല്‍ വീ​ണ്ടും ക​രാ​ര്‍ ല​ഭി​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലും ഇ​തി​നു പി​ന്നി​ലു​ള്ള​താ​യും വി​ജി​ല​ന്‍​സ് വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment