ആ ചെടി പൂത്താൽ കഞ്ചാവ് തന്നെ..! പെരുവയിൽ  നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ ചെടികൾ പയറും വള്ളിയല്ല;  കഞ്ചാവ് ചെടികളെന്ന്  സ്ഥിരീകരിച്ച്  ലാബ് റിസൾട്ട്

ക​ടു​ത്തു​രു​ത്തി: യു​വാ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ത​ന്നെ​യെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ച​താ​യി എ​ക്സൈ​സ്. പെ​രു​വ മാ​വേ​ലി​ത്ത​റ​യി​ൽ വീ​ട്ടി​ൽ മാ​ത്യൂ​സ് റോ​യി​യു​ടെ വീ​ടി​ന്‍റെ പു​റ​കി​ൽ നി​ന്ന് ഏ​താ​നും മാ​സം മു​ന്പ് 33 ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ടു​ത്തു​രു​ത്തി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. സു​രേ​ഷും സം​ഘ​വും ചേ​ർ​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത ചെ​ടി​ക​ളാ​ണ് ക​ഞ്ചാ​വ് ചെ​ടി ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് എ​ടു​ത്തു​രു​ത്തി എ​ക്സൈ​സ് അ​റി​യി​ച്ച​ത്.

പി​ടി​ച്ചെ​ടു​ത്ത ചെ​ടി​ക​ൾ ക​ഞ്ചാ​വ് ത​ന്നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത് വൈ​ക്കം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ തി​രു​വ​ന​ന്ത​പു​രം ചീ​ഫ് കെ​മി​ക്ക​ൽ എ​ക്സാ​മി​നേ​ഴ്സ് ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണെ​ന്ന് ക​ടു​ത്തു​രു​ത്തി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. സു​രേ​ഷ് അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത ചെ​ടി ക​ഞ്ചാ​വ​ല്ലെ​ന്നും കാ​ട്ടു​പാ​വ​ലാ​ണെ​ന്നു പ്ര​ച​ര​ണ​ങ്ങ​ൾ ചി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ത്തി​യി​രു​ന്നു.

കൂ​ടാ​തെ വീ​ട്ടു​കാ​ർ ഇ​തു​സം​ബ​ന്ധി​ച്ചു മു​ഖ്യ​മ​ന്ത്രി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, എ​ക്സൈ​സ് ക​മ്മീ​ഷ​ൻ, ഡി​ജി​പി തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​ക​ളെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​നെ​യും അ​പ​കീ​ർ​ത്തി​പെ​ടു​ത്തു​വാ​ൻ വേ​ണ്ടി ചി​ല​ർ ന​ട​ത്തി​യ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണെ​ന്നും പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തോ​ടെ വ്യ​ക്ത​മാ​യ​താ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.

ഈ ​കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം വൈ​ക്കം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക​ട്ർ കെ.​എ​സ്. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഈ ​കേ​സി​ലെ പ്ര​തി മാ​ത്യൂ​സ് ക​ഞ്ചാ​വു​ൾ​പെ​ടെ​യു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നും എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.

Related posts