പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​രെ മോ​ചി​പ്പി​ച്ച സം​ഭ​വം; ക​ള​മ​ശേ​രി ഗ്ലാ​സ് കോ​ള​നിയിലെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന 

കൊ​ച്ചി: മ​ഞ്ഞു​മ്മ​ലി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്കി​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ ആ​ളെ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു മോ​ചി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ള​മ​ശേ​രി ഗ്ലാ​സ് കോ​ള​നി മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ മ​ഞ്ഞു​മ്മ​ൽആ​റാ​ട്ടു​ക​ട​വ് പാ​ല​ത്തി​നു​സ​മീ​പം പ​ഴ​യ ടി​സി​സി ക​ന്പ​നി പ​ടി​ക്ക​ലാ​ണ് ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​ര​നെ പി​ടി​കൂ​ടി​യ ഏ​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ജ​യിം​സ്, സീ​നി​യ​ർ സി​പി​ഒ സു​രേ​ഷ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ക​ള​മ​ശേ​രി ഗ്ലാ​സ് കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ് വി​ൽ​പ്പ​ന​ക്കാ​രെ പി​ടി​കൂ​ടാ​ൻ എ​ത്തി​യ​താ​യി​രു​ന്നു പോ​ലീ​സ്.

ക​ഞ്ചാ​വ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ഒ​രു യു​വാ​വു​മാ​യാ​ണ് ഏ​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ഫ്ടി​യി​ൽ ടി​സി​എം ക​ന്പ​നി സ​മീ​പം എ​ത്തി​യ​ത്. യു​വാ​വ് മൊ​ബൈ​ലി​ൽ വി​ളി​ച്ചു പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ര​ണ്ട് വി​ൽ​പ്പ​ന​ക്കാ​ർ എ​ത്തി​യി​രു​ന്നു. വി​ൽ​പ്പ​ന​ക്കാ​ര്യം സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സു​കാ​രാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ വി​ൽ​പ്പ​ന​ക്കാ​രി​ൽ ഒ​രാ​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു. ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.

കു​റേ​നേ​രം ഇ​യാ​ളു​മാ​യി പോ​ലീ​സ് പി​ടി​വ​ലി കൂ​ടി. ഈ ​സ​മ​യം ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ സം​ഘ​മെ​ത്തി പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.പോ​ലീ​സു​മാ​യി ക​ഞ്ചാ​വ് വി​ൽ​പ്പ​ന സം​ഘം പി​ടി​വ​ലി കൂ​ടു​ന്ന​തും പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ന്ന​തും നാ​ട്ടു​കാ​ർ ക​ണ്ടെ​ങ്കി​ലും ആ​രും സ​ഹാ​യി​ക്കാ​നെ​ത്തി​യി​ല്ല. ഏ​റെ നേ​ര​ത്തെ പി​ടി​വ​ലി​ക്ക് ശേ​ഷം പോ​ലീ​സ് പി​ടി​കൂ​ടി​യ ക​ഞ്ചാ​വ് വി​ല്ല​ന​ക്കാ​ര​നെ സം​ഘം മോ​ചി​പ്പി​ച്ചു കൊ​ണ്ടു​പോ​യി.

ഗ്ലാ​സ് കോ​ള​നി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ആ​റു​പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വി​ടു​ത്തെ വീ​ടു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ ക​ള​മ​ശേ​രി നി​വാ​സി​ക​ളാ​യ​തി​നാ​ൽ ക​ള​മ​ശേ​രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും തേ​ടു​മെ​ന്ന് ഏ​ലൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

Related posts