ഗു​ണ്ട​യെ നേ​രി​ടാ​ൻ സൂ​പ്പ​ർ ഗു​ണ്ട വേ​ണം; അ​വ​ർ (മ​മ​ത) ഒ​രു ഭീ​ക​ര ജീ​വി​യാ​ണ്…! മ​മ​ത​യ്ക്കെ​തി​രേ ട്വീ​റ്റ്; കങ്കണയ്ക്ക് ട്വിറ്ററിന്റെ വക മുട്ടന്‍പണി

ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ളി​ൽ കലാപാഹ്വാനം നടത്തിയ ട്വീറ്റിനെത്തുടർന്ന് ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​തി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് സ​സ്പെ​ൻ​ഡ് ചെ​യ്തു.

സ​മൂ​ഹ​ത്തി​ൽ വി​ദ്വേ​ഷം ജ​നി​പ്പി​ക്കു​ന്ന ട്വീ​റ്റു​ക​ൾ നി​ര​ന്ത​ര​മാ​യി പോ​സ്റ്റ് ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്നു ട്വി​റ്റ​ർ വ​ക്താ​വ് പ​റ​ഞ്ഞു.

“‘ഇ​ത് ഭീ​ക​ര​മാ​ണ്. ഗു​ണ്ട​യെ നേ​രി​ടാ​ൻ സൂ​പ്പ​ർ ഗു​ണ്ട വേ​ണം. അ​വ​ർ (മ​മ​ത) ഒ​രു ഭീ​ക​ര ജീ​വി​യാ​ണ്…

അ​വ​രെ മെ​രു​ക്കാ​ൻ മോ​ദി​ജി 2000ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഗു​ജ​റാ​ത്തി​ൽ കാ​ണി​ച്ച വി​രാ​ട രൂ​പം പു​റ​ത്തെ​ടു​ക്കൂ…’’-

എ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ ട്വീ​റ്റ്. ഇ​തോ​ടെ അ​ക്കൗ​ണ്ട് സ്ഥി​ര​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

ട്വി​റ്റ​ർ ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മെ​ന്നാ​ണ് ക​ങ്ക​ണ​യു​ടെ പ്ര​തി​ക​ര​ണം. ഇ​തി​നി​ടെ, ബം​ഗാ​ളി​ലെ അ​ക്ര​മ​ങ്ങ​ളി​ൽ ദുഃ​ഖി​ക്കു​ന്ന വി​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​ങ്ക​ണ പോ​സ്റ്റ് ചെ​യ്തു.

അ​വി​ടെ രാ​ഷ്ട്ര​പ​തി ഭ​ര​ണം വേ​ണ​മെ​ന്നും ക​ങ്ക​ണ നി​റ​ക​ണ്ണു​ക​ളോ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Related posts

Leave a Comment