ക​ണ്ണൂ​രി​ലെ “ക​ന്നു​കാ​ലി ക​ള്ള​ൻ’ അ​റ​സ്റ്റി​ൽ; മോഷണം നടത്തുന്ന കന്നുകാലികളെ വാങ്ങുന്നതാകട്ടെ ഫാം ഉടമയും; ചോദ്യം ചെയ്യലിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ…

ക​ണ്ണൂ​ർ: ക​ന്നു​കാ​ലി​ക​ളെ മോ​ഷ്‌​ടി​ച്ചു വി​ല്പ​ന ന​ട​ത്തു​ന്ന യു​വാ​വി​നെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്രം സ്വ​ദേ​ശി​ക​ളാ​യ ഫ​സ​ൽ, മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ ക​ന്നു​കാ​ലി​ക​ളെ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് പ​ള്ളി​പ്രം സ്വ​ദേ​ശി​യാ​യ അ​നീ​സി​നെ (32) അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു​ദി​വ​സം മു​ന്പാ​ണ് ഇ​രു​വ​രു​ടെ ക​ന്നു​കാ​ലി​ക​ളെ അ​നീ​സ് ക​വ​ർ​ന്ന് വി​ല്പ​ന ന​ട​ത്തി​യ​തെ​ന്നു പ​റ​യു​ന്നു.​അ​നീ​സി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

പ​ള്ളി​പ്രം, ചാ​ലാ​ട്, എ​ള​യാ​വൂ​ർ, ക​ക്കാ​ട് എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നാ​യി 25 കാ​ലി​ക​ളെ​യാ​ണ് ഇ​യാ​ൾ ഇ​തു​വ​രെ ക​വ​ർ​ന്ന​ത്. ക​വ​ർ​ച്ച ന​ട​ത്തു​ന്ന ക​ന്നു​കാ​ലി​ക​ളെ ചാ​ലാ​ട് ഫാം ​ന​ട​ത്തു​ന്ന യു​വാ​വി​ന് വി​ല്പ​ന ന​ട​ത്തി​യ​താ​യാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്. ര​ണ്ടോ മൂ​ന്നോ ക​ന്നു​കാ​ലി​ക​ളെ ന​ല്കു​ന്പോ​ൾ 20000 രൂ​പ​യാ​ണ് ഫാം ​ഉ​ട​മ ന​ല്കു​ന്ന​തെ​ന്ന് അ​നീ​സ് പോ​ലീ​സി​ന് ന​ല്കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

വാ​ഹ​ന​വു​മാ​യി ക​റ​ങ്ങു​ന്ന അ​നീ​സ് വ​ഴി​യ​രി​കി​ൽ കാ​ണു​ന്ന ക​ന്നു​കാ​ലി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ഫാം ​ഹൗ​സി​ൽ എ​ത്തി​ക്കു​ക​യാ​ണ് പ​തി​വ്. വി​റ്റു കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് ആ​ർ​ഭാ​ട ജീ​വി​തം ന​യി​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts