ക​ണ്ണൂ​രി​ൽ ബ​സ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; ഒരു സ്ത്രീയടക്കം മൂ​ന്നു പേ​ർ മ​രി​ച്ചു; ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ത​ല​ശേ​രി​യി​ലേ​ക്ക് വ​ന്ന ബ​സാ​ണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്

ക​ണ്ണൂ​ർ: പാ​നൂ​ർ പെ​രി​ങ്ങ​ത്തൂ​രി​ൽ ടൂ​റി​സ്റ്റ് ബ​സ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രു സ്ത്രീ​യ​ട​ക്കം മൂ​ന്നു പേ​ർ മ​രി​ച്ചു. ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി പ്ര​ജി​ത്തും യാ​ത്ര​ക്കാ​രാ​യ ജി​തേ​ഷ്, ഹേ​മ​ല​ത എ​ന്നി​വ​രു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ ക​തി​രൂ​ർ സ്വ​ദേ​ശി ദേ​വ​ദാ​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ത​ല​ശേ​രി​യി​ലേ​ക്ക് വ​ന്ന ബ​സാ​ണ് രാ​വി​ലെ അ​ഞ്ച​ര​യോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സ് പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ത്ത് പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ മു​ഴു​വ​ൻ ഇ​റ​ക്കി​യ ശേ​ഷം ജീ​വ​ന​ക്കാ​ർ ബ​സ്സു​മാ​യി ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

ബ​സ് ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ന്നു വ​രി​ക​യാ​ണ്. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ‌അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts