ക​ണ്ണൂ​രി​ൽ എ​സ്എ​ഫ്ഐ​യു​ടെ ഭീ​ഷ​ണി​! എ​ഐ​എ​സ്എ​ഫ് സെ​മി​നാ​ർ മാ​റ്റി

സ്വ​ന്തം ലേ​ഖ​ക​ൻ

ക​ണ്ണൂ​ർ: എ​സ്എ​ഫ്ഐ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ഭീ​ഷ​ണി​യി​ൽ എ​ഐ​എ​സ്എ​ഫ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ മാ​റ്റി. 27, 28 തീ​യ​തി​ക​ളി​ൽ എ​ഐ​എ​സ്എ​ഫ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് സെ​മി​നാ​ർ ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

വി​ദ്യാ​ഭ്യാ​സ പ​രി​ഷ്‌​കാ​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും എ​ന്ന​താ​യി​രു​ന്നു സെ​മി​നാ​ർ വി​ഷ​യം. എ​ല്ലാ വി​ദ്യാ​ർ​ഥി സം​ഘ​നാ​പ്ര​തി​നി​ധി​ക​ളെ​യും ഇ​തി​ലേ​ക്ക് ക്ഷ​ണി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. ആ​ദ്യം എ​സ്എ​ഫ്ഐ നേ​താ​ക്ക​ളെ ക്ഷ​ണി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് എ​ഐ​എ​സ്എ​ഫ് ജി​ല്ലാ നേ​തൃ​ത്വം പ​റ​യു​ന്നു. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഭീ​ഷ​ണി​സ്വ​ര​ത്തി​ൽ പ​റ​ഞ്ഞ​തോ​ടെ എ​ഐ​എ​സ്എ​ഫ് സെ​മി​നാ​റി​ൽ​നി​ന്നു പി​ന്മാ​റു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ എ​ഐ​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​അ​ഗേ​ഷി​നെ എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​ബി​ൻ കാ​നാ​യി ഫോ​ണി​ലൂ​ടെ വി​ളി​ച്ച് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും എ​ഐ​എ​സ്എ​ഫ് ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം എ​ഐ​എ​സ്എ​ഫ് നേ​താ​ക്ക​ൾ സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യും സി​പി​ഐ നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം ച​ർ​ച്ച​ചെ​യ്യു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് ത​ത്കാ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും സി​പി​എം നേ​തൃ​ത്വ​ത്തെ സ​മീ​പി​ക്കാ​മെ​ന്നു​മാ​ണ് സി​പി​ഐ തീ​രു​മാ​നം.

Related posts