ഒതുക്കാൻ ശ്രമിച്ച ആരാധകരുടെ മൂക്കും നടുവും ഒടിച്ച് ചാക്കോച്ചൻ; കോതമംഗലം എം.എ കോളജിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ച് താരം നൽകിയ ക്യാപ്ഷൻ വൈറലാകുന്നു

കുഞ്ചാക്കോ ബോബൻ ഇത്രക്കാരനായിരുന്നോ. കോതമംഗലം എം.എ കോളിൽ ആരാധകരുടെ മുക്കും നടുവും ഒടിച്ച് ചാക്കോച്ചൻ. കൂടെ ജോജുവും. പട എന്ന ചിത്രത്തിന്‍റെ ഇടവേള‍യിൽ കോളജ് മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിടെ യാണ് സംഭവം. ഫാസ്റ്റ് ബോളിനെ ബൗണ്ടറി കടത്താൻ ശ്രമിച്ച ചാക്കോച്ചന്‍റെ ബോളിനെ കൈയിലൊതുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാൾ വീണ് നടുവ് ഉളുക്കിയത്.

എന്നാൽ അടുത്ത ബോൾ വീഴിച്ചത് വീഡിയോ പിടുത്തക്കാരനെ തന്നെ. പാഞ്ഞടുത്ത ബോളിനെ കാമറയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പന്ത് വന്ന് കൊണ്ടത് മൂക്കിനിട്ടും.

തൊടുപുഴയിലെ തന്‍റെ ക്രിക്കറ്റ് കളിക്കിടെ സംഭവിച്ച രസകരമായ റെ വീഡിയോ പുറത്തുവിട്ടതും ചാക്കോച്ചൻ തന്നെ. ടിക് ടോക് ഒരു റിയാലിറ്റി ആവുമ്പോൾ എന്നാണ് ഈ വിഡിയോയ്ക്ക് നടൻ നൽകിയ ക്യാപ്ഷൻ.

മൂക്ക് തകർന്ന കാമറാമാൻ ജോജുവിന്‍റെ മേക്കപ്പ് മാൻ എന്നും താരംതന്നെയാണ് വെളിപ്പെടുത്തിയത്. പന്ത്കൊണ്ട് കൊണ്ടു മൂക്കുവീർത്തയാളുടെ ചിത്രവുംചാക്കോച്ചൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

Related posts