ഇനി സണ്ണിയെ സഹിക്കാൻ പറ്റത്തില്ല; കുറ്റകൃത്യം ചെയ്തുകൊണ്ടിരിക്കുന്ന  12 കേ​സു​ക​ളിലധികം  പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

ഏ​റ്റു​മാ​നൂ​ർ: യു​വാ​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ല​ട​ച്ചു. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ 12 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വെ​ട്ടി​മു​ക​ൾ സ്വ​ദേ​ശി ജ​സ്റ്റി​ൻ സ​ണ്ണി(21)​യെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​ത്. ഇ​യാ​ളെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

ഏ​റ്റു​മാ​നൂ​ർ, കു​റ​വി​ല​ങ്ങാ​ട് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ള​ധി​ക​വും. കേ​സു​ക​ളി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന​തി​നി​ട​യി​ൽ വീ​ണ്ടും കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന ഇ​യാ​ളെ പ​ല ത​വ​ണ താ​ക്കീ​തു ചെ​യ്യു​ക​യും ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടും ക​റ്റ​കൃ​ത്യ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts