മ​ഴ​ക്കു​റ​വി​നെ അ​തി​ജീ​വി​ക്കു​ന്ന ക​ര​നെ​ൽ​കൃ​ഷി​യു​മാ​യി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം; ഹൈഡ്രോ ജെല്ല് ഭൂമിയിലെ ജലാംശത്തെ സംഭരിച്ച് ചൂടുകുടുമ്പോള്‍ ഈർപ്പൻ നൽകുകയും ചെയ്യുന്ന വിദ്യയെക്കുറിച്ചറിയാം

ഇ​ര​വി​പേ​രൂ​ർ: മ​ഴ​യു​ടെ അ​ള​വ് കു​റ​ഞ്ഞ​തോ​ടു​കൂ​ടി അ​ങ്ക​ലാ​പ്പി​ലാ​യ ക​ര​നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി തെ​ള്ളി​യൂ​ർ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം.ഇ​ന്ത്യ​ൻ അ​ഗ്രി​ക​ൾ​ച്ച​ർ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഹൈ​ഡ്രോ ജെ​ല്ല് വി​ത​റി​യാ​ണ് ഈ​ർ​പ്പം കു​റ​യു​ന്ന ഭൂ​മി​യി​ലെ ജ​ലാം​ശ​ത്തെ സം​ഭ​രി​ച്ച് വ​യ്ക്കു​ക​യും ചൂ​ടു കൂ​ടു​ന്ന​ത​നു​സ​രി​ച്ച് നെ​ൽ​ചെ​ടി​ക്ക് ജ​ലം ന​ല്കു​ക​യും ചെ​യ്യു​ന്ന​ത്.

പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​രീ​തി അ​വ​ലം​ബി​ച്ചാ​ണ് ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​ൽ​കൃ​ഷി​ക്ക് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര നേ​തൃ​ത്വം ന​ല്കു​ന്ന​ത്. ഇ​ര​വി​പേ​രൂ​ർ റൈ​സ് എ​ന്ന ബ്രാ​ൻ​ഡി​ൽ അ​രി വി​പ​ണി​യി​ലെ​ത്തി​ച്ച കു​ടും​ബ​ശ്രീ ഗ്രൂ​പ്പാ​യ സ്വ​ദേ​ശാ​ഭി​മാ​നി സം​രം​ഭ​ക​ർ കൃ​ഷി​ചെ​യ്യു​ന്ന 75 സെ​ന്‍റി​ലാ​ണ് കെ​വി​കെ ക​ര​നെ​ൽ​കൃ​ഷി​യു​ടെ പു​തി​യ സ​ന്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന​ത്.

കൃ​ഷി​യ്ക്കു​ള്ള നി​ല​മൊ​രു​ക്കി കു​മ്മാ​യ​വും ജൈ​വ​വ​ള​വും ഭൂ​മി​ക്ക് ന​ല്കു​ന്ന​ത് കൂ​ടാ​തെ ചാ​രം, ചാ​ണ​ക​പ്പൊ​ടി, ആ​ട്ടി​ൻ കാ​ഷ്ഠം എ​ന്നി​വ വി​ത​റി​യും 20 സെ​ന്‍റീ​മീ​റ്റ​ർ അ​ക​ല​ത്തി​ൽ നു​രി​യി​ട്ട് മി​ത്രാ​കു​മി​ൾ അ​ഥ​വാ മൈ​ക്രോ​റൈ​സും നെ​ല്ലും പാ​കു​ക​യാ​ണ് രീ​തി. ചെ​ടി​യു​ടെ വേ​രെ​ത്തു​ന്ന​തി​നും പു​റ​ത്തു​ള്ള ജ​ല​ത്തെ വ​ലി​ച്ച് ചെ​ടി​യു​ടെ ചു​വ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് മി​ത്രാ​കു​മി​ൾ നെ​ല്ലി​നോ​ടൊ​പ്പം പാ​കു​ന്ന​ത്.

നെ​ൽ​ചെ​ടി 35 ദി​വ​സം വ​ള​ർ​ച്ച​യെ​ത്തു​ന്പോ​ൾ പി​പി​എ​ഫ്എം എ​ന്ന ലാ​യ​നി ത​ളി​ക്കു​ന്ന​തോ​ടെ ചെ​ടി​ക​ളു​ടെ ഇ​ല​ക​ളി​ൽ നി​ന്നു​ള​ള ജ​ലാം​ശ ന​ഷ്ടം കു​റ​യ്ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കും. കെ​വി​കെ​യു​ടെ ക​ര​നെ​ൽ മു​ൻ​നി​ര പ്ര​ദ​ർ​ശ​ന കൃ​ഷി​ത്തോ​ട്ട​മാ​യ 75 സെ​ന്‍റ് അ​ട​ക്കം 3.5 ഏ​ക്ക​റി​ലാ​ണ് ഇ​ര​വി​പേ​രൂ​രി​ൽ ക​ര​നെ​ൽ​കൃ​ഷി ന​ട​ക്കു​ന്ന​ത്.

വി​ത്തും വ​ള​വും സ​ബ്സി​ഡി നി​ര​ക്കി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യും ത​രി​ശ് കൃ​ഷി​ക്കു​ള്ള ആ​നു​കൂ​ല്യം കൃ​ഷി​വ​കു​പ്പു​മാ​ണ് ന​ല്കു​ന്ന​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​രീ​തി​യി​ലു​ള്ള ക​ര​നെ​ൽ​കൃ​ഷി എ​ല്ലാ വാ​ർ​ഡു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജീ​വ് അ​റി​യി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ന​സൂ​യ ദേ​വി, മേ​ഴ്സി​മോ​ൾ, വി. ​കെ. ഓ​മ​ന​കു​ട്ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ർ​ഡു​ക​ളി​ൽ ക​ര​നെ​ൽ​കൃ​ഷി ന​ട​ക്കു​ന്ന​ത്. മ​ഴ​ക്കു​റ​വി​ലും ക​ര​നെ​ൽ​കൃ​ഷി സാ​ധ്യ​മാ​ക്കു​ന്ന രീ​തി​ക്കു വേ​ണ്ട സാ​ങ്കേ​തി​ക മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ സീ​നി​യ​ർ ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​സി പി ​റോ​ബ​ർ​ട്ട്, നെ​ൽ​കൃ​ഷി പ​ഠ​ന​വി​ഭാ​ഗ വി​ദ​ഗ്ധ​ൻ വി​നോ​ദ് മാ​ത്യു എ​ന്നി​വ​രാ​ണ്.

Related posts