കരിപ്പൂര്‍ വിമാനത്താവളത്തില്‍ പകല്‍ക്കൊള്ള തുടര്‍ക്കഥ! മോഷണം പോകുന്നത് സ്വര്‍ണം, ബ്രാന്‍ഡഡ് വാച്ചുകള്‍; യാത്രക്കാര്‍ക്ക് ലഭിക്കുന്നത് കാലിപ്പെട്ടി മാത്രം; പ്രവാസികളുടെ പ്രതിഷേധം ശക്തം

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്കു​ന്ന​ത് തു​ട​ർ​ക്ക​ഥ. പ്ര​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വ​ത്തി​ൽ ദു​ബാ​യ് പോ​ലീ​സി​ൽ എ​യ​ർ ഇ​ന്ത്യ പ​രാ​തി ന​ൽ​കും.

പ​ല വ​സ്തു​ക്ക​ളു​ടെ​യും കാ​ലി​പെ​ട്ടി​ക​ൾ മാ​ത്ര​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ച്ച​ത്. സ്വ​ർ​ണം, വി​ദേ​ശ ക​റ​ൻ​സി​ക​ൾ, ബ്രാ​ൻ​ഡ​ഡ് വാ​ച്ചു​ക​ൾ എ​ന്നി​വ​യാ​ണ് പ​തി​വാ​യി മോ​ഷ​ണം പോ​കു​ന്ന​ത്. എ​ക്സ്റേ മെ​ഷീ​നു​ള്ള ഭാ​ഗ​ത്ത് സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പ​രാ​തി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്നി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും മോ​ഷ​ണം പ​തി​വാ​യ​തോ​ടെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്.

എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ​ക്കെ​തി​രെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും ട്രോ​ൾ​മ​ഴ​യാ​ണ്. ക​സ്റ്റം​സ് ഹാ​ളി​ൽ നി​ന്നു ബാ​ഗേ​ജ് കൈ​പ്പ​റ്റി​യ ശേ​ഷ​മാ​ണ് പ​ല​രും അ​വ​യു​ടെ ലോ​ക്കു​ക​ൾ പൊ​ട്ടി​ച്ച​താ​യി അ​റി​യു​ന്ന​ത്. ചി​ല ബാ​ഗേ​ജു​ക​ളു​ടെ സി​ബു​ക​ൾ വ​ലി​ച്ചു​പൊ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

പ​ണ​വും വി​ല​യേ​റി​യ വ​സ്തു​ക്ക​ളും കൈ​വ​ശ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ബാ​ഗേ​ജ് പു​റ​ത്തെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. വി​ല​കൂ​ടി​യ വ​സ്തു​ക്ക​ളു​ള്ള ബാ​ഗു​ക​ൾ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ചാ​ണ് ക​ള​വു​ക​ൾ. നേ​ര​ത്തെ വി​ദേ​ശി​ക​ളു​ടെ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള സാ​ധ​ന​ങ്ങ​ൾ കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. മു​ൻ​പ് യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ൽ നി​ന്നും സ്വ​ർ​ണം മോ​ഷ്ടി​ച്ച ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ക​രി​പ്പൂ​രി​ലെ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ദു​ബാ​യ് വി​മാ​ന​ത്തി​ലെ ആ​റു യാ​ത്ര​ക്കാ​ർ​ക്കാ​ണ് നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​ത്. യാ​ത്ര​ക്കാ​ർ എ​യ​ർ ഇ​ന്ത്യ​ക്കും എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​ക്കു പ​രാ​തി ന​ൽ​കി.

ബാ​ഗി​ലെ സാ​ധ​ന​ങ്ങ​ൾ ക​രി​പ്പൂ​രി​ൽ വ​ച്ചാ​ണോ ന​ഷ്ട​പ്പെ​ട്ട​തെ​ന്നു പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. വി​മാ​ന ക​ന്പ​നി​ക​ളു​ടെ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ ത​ന്നെ ഇ​ക്കാ​ര്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

Related posts