പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കാമുകനെ പോലീസ് അറസ്റ്റു ചെയ്തു; പെ​ണ്‍​കു​ട്ടി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ  പുറത്ത് വന്നത്ത് രണ്ടാനച്ഛന്‍റെ ക്രൂരമായ ലൈംഗിക പീഡന കഥ; ഒളിവിൽ പോയ രണ്ടാനച്ഛനെ പോലീസ് പിടികൂടി 

കോ​ട്ട​യം: പ​തി​നാ​റു​കാ​രി​യെ കാ​മു​ക​ൻ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി. കേ​സാ​യ​പ്പോ​ൾ കാ​മു​ക​നെ പോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ൻ​ഡു ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ര​ണ്ടാ​ന​ച്ഛ​ൻ പീ​ഡി​പ്പി​ച്ചെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​തേ തു​ട​ർ​ന്ന് ര​ണ്ടാ​ന​ച്ഛ​നും അ​ക​ത്താ​യി. മു​ണ്ട​ക്ക​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലാ​ണ് സം​ഭ​വം.

പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന 16 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യി എ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സി​ന് തു​ട​ക്കം. അ​മ്മ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യി എ​ന്ന പ​രാ​തി ആ​ദ്യം പോ​ലീ​സി​ന് ന​ല്കി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ണ്‍​കു​ട്ടി കാ​മു​ക​നൊ​ത്ത് കു​മ​ളി​യി​ൽ ബ​ന്ധു​വീ​ട്ടി​ലു​ണ്ടെ​ന്ന് അ​റി​വാ​യി.

പോ​ലീ​സ് എ​ത്തി ര​ണ്ടു പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. അ​തോ​ടെ പോ​ക്സോ വ​കു​പ്പു പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.പ്രാ​യ​പു​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കാ​മു​ക​ൻ റി​മാ​ൻ​ഡി​ലാ​യി. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്ക​ലി​ലാ​ണ് ര​ണ്ടാ​ന​ച്ഛ​ന്‍റെ പീ​ഡ​ന വി​വ​രം പു​റ​ത്താ​യ​ത്.

കാ​മു​ക​ൻ പി​ടി​യി​ലാ​യ വി​വ​രം അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ ത​ന്‍റെ വി​വ​ര​വും പു​റ​ത്തു വ​രു​മെ​ന്നു ഭ​യ​ന്ന് ര​ണ്ടാ​ന​ച്ഛ​നും ഒ​ളി​വി​ൽ പോ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ​യാ​ണ് ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സി​ഐ ഷാ​ജു ജോ​സ്, മു​ണ്ട​ക്ക​യം എ​സ്ഐ അ​നൂ​പ് ജോ​സ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts