കരിപ്പൂർ വിമാന ദുരന്തത്തിൽ 18 മരണം , 15 പേരുടെ നില ഗുരുതരം ; യാത്രക്കാരിൽ ചിലർക്ക് കോവിഡ്; സ്വന്തം സുരക്ഷ മറന്നു രക്ഷാപ്രവർത്തനം നടത്തിയവർക്ക് സല്യൂട്ട്

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. 16 പേ​രെ തി​രി​ച്ച​റി​ഞ്ഞു. ര​ണ്ടു​വി​മാ​ന​പൈ​ല​റ്റു​മ​ര​ട​ക്ക​മാ​ണ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ 15 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ സ​ഹാ​യം സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ​വ​രി​ൽ മി​ക്ക​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള 12 പേ​രു​ടെ​യും കോ​ഴി​ക്കോ​ട് ബീ​ച്ച് ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള 16 പേ​രു​ടെ​യും നി​ല തൃ​പ്തി​ക​ര​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

എ​യ​ർ ഇ​ന്ത്യ മ​രി​ച്ച​വ​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഒൗ​ദ്യോ​ഗ​സ്ഥി​രീ​ക​ര​ണം വ​രാ​നി​രി​ക്ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി, ഗ​വ​ർ​ണ​ർ, ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ ക​രി​പ്പൂ​രി​ൽ എ​ത്തി. പ്ര​ത്യോ​വി​മാ​ന​മാ​ർ​ഗ​മാ​ണ് എ​ത്തി​യ​ത്. ആ​രോ​ഗ്യ​മ​ന്ത്രി ഷൈ​ല​ജ ടീ​ച്ച​റും ക​രി​പ്പൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്്.

പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സ​യു​ടെ ഏ​കോ​പ​ന​ത്തി​ന് ആ​ശു​പ​ത്രി​ക​ളി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ​ക്ക് ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ക്കാ​ൻ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ അ​റി​യി​ച്ചു.

അ​തേ​സ​മ​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഫോ​ണി​ൽ വി​ളി​ച്ച് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലേ​ക്കു ഷെ​ഡ്യൂ​ൾ ചെ​യ്ത വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

കൊ​ണ്ടോ​ട്ടി​കു​ന്നും​പു​റം ക്രോ​സ് റോ​ഡി​നോ​ട് ചേ​ർ​ന്നു​ള​ള സ്ഥ​ല​ത്താ​ണ് മം​ഗ​ലാ​പു​രം വി​മാ​നാ​പ​ക​ട​ത്തെ അ​നു​സ്്മ​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​തി​ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​മാ​നം ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് റ​ണ്‍​വേ​യി​ൽ നി​ന്നു 35 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ​ത്. യാ​ത്ര​ക്കാ​രും അ​ഞ്ചു ജീ​വ​ന​ക്കാ​രും അ​ട​ക്കം 191 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

കൂ​ടു​ത​ൽ പേ​ർ​ക്ക് കോ​വി​ഡെ​ന്നു സൂ​ച​ന
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട വി​മാ​ന​യാ​ത്രി​ക​രി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി. മരിച്ച ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. നേ​ര​ത്തെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രി​ലാ​ണ് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​നെ​ത്തു​ട​ർ​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു മു​ന്നി​ട്ടി​റ​ങ്ങി​യ മു​ഴു​വ​ൻ പേ​രോ​ടും ക്വാ​റൈ​ന്‍റി​ൽ പോ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. മ​രി​ച്ച​വ​രി​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രി​ലും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തും.

വി​മാ​ന​ജീ​വ​ന​ക്കാ​ർ അ​ട​ക്കം 191 പേ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 19 പേ​രാ​ണ് മ​രി​ച്ച​ത്. 20 ല​ധി​കം പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. 100ലേ​റെ പേ​ർ​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട്, ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ട്ടി​ക​ളും ഗ​ർ​ഭി​ണി​ക​ളു​മ​ട​ക്കം യാ​ത്ര​ക്കാ​രാ​യു​ണ്ട്.

Related posts

Leave a Comment