കോവിഡ് ഇരുളിൽ വഴികാട്ടുന്ന ‘കാർത്തിക്‌ ദീപം! ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഭി​ന്ന​ശേ​ഷി​ബാലൻ ന​ൽ​കി​യ​ത് 10, 000 രൂ​പ

എ​ട​ത്വ: ഭി​ന്ന​ശേ​ഷി​ക്കാരനായ കു​ട്ടി കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത് പ​തി​നാ​യി​രം രൂ​പ. ത​ല​വ​ടി തു​ണ്ടി​യി​ൽ മ​നോ​ജി​ന്‍റെയും ബി​ന്ദു​വി​ന്‍റെയും മ​ക​നാ​യ കാ​ർ​ത്തി​ക് മ​നോ​ജാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടേ​യും മു​ഖ്യ​മ​ന്ത്രി​യു​ടേ​യും ദു​രി​താ​ശ്വാ​സ നി​ധികളിലേ​ക്ക് അ​യ്യാ​യി​രം രൂ​പ വീ​തം ആകെ പ​തി​നാ​യി​രം രൂ​പാ ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ല​ഭി​ച്ച വി​ക​ലാം​ഗ പെ​ൻ​ഷ​ൻ തു​ക​യാ​ണ് ന​ൽ​കി​യ​ത്. ആ​ന​പ്ര​ന്പാ​ൽ ദേ​വ​സ്വം യു​പി സ്കൂ​ൾ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ് കാ​ർ​ത്തി​ക്. കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ വി​ജ​യ​സേ​ന​ൻ കാ​ർ​ത്തി​ക് മ​നോ​ജി​ന്‍റെ ക​യ്യി​ൽ നി​ന്ന് തു​ക ഏ​റ്റു​വാ​ങ്ങി.

ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ സു​ഭാ​ഷ്, ശ്രീ​കു​മാ​ർ, സ​ജീ​വ്, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി ഗോ​പ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ വാ​സു​ദേ​വ​ൻ, ജി​ല്ല സേ​വ​ക് പ്ര​മു​ഖ് കെ. ​ബി​ജു, പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, വി​ജ​യ​കു​മാ​ർ, റ്റി.​ഡി സു​രേ​ന്ദ്ര​ൻ, പി.​ആ​ർ സ​ന്തോ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts

Leave a Comment