വർണക്കാഴ്ചകൾ..! കാലിക്കുപ്പി​ക​ളി​ൽ കൗതുകവി​സ്മ​യമൊരുക്കി സ​ഹോ​ദ​രി​മാർ…

ചാ​രും​മൂ​ട്: ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന കു​പ്പി​ക​ൾ സ്വീ​ക​ര​ണ മു​റി​യി​ലെ കൗ​തു​ക വ​സ്തു​ക്ക​ളാ​ക്കി മാറ്റിയെടുക്കു​ക​യാ​ണ് ര​ണ്ടു സ​ഹോ​ദ​രി​ക​ൾ.

നൂ​റ​നാ​ട് സ​ജി മ​ൻ​സി​ൽ സ​ജീ​വ് – സു​മി ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ആ​ലീ​യ അ​ൽ​മാ​സും സ​ഹോ​ദ​രി അ​ല്ലൂ​സു​മാ​ണ് ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് ഒ​ഴി​ഞ്ഞ കു​പ്പി​ക​ൾ​ക്ക് നി​റം ന​ൽ​കി വി​സ്മ​യം തീ​ർ​ക്കു​ന്ന​ത്. കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് ആ​ലീ​യ അ​ൽ​മാ​സ്.

വീ​ട്ടി​ലും അ​യ​ൽ​വീ​ടു​ക​ളു​ടെ പ​രി​സ​ര​ത്തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് അ​തി​ൽ അ​രി, മൊ​ട്ട​ത്തോ​ട്, വ​ർ​ണ​ക്ക​ട​ലാ​സു​ക​ൾ, ച​ര​ട്, നൂ​ൽ, ക്ര​യോ​ണ്‍, പെ​യി​ന്‍റ്, ബ​ഡ്സ് തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​നോ​ഹ​ര​ങ്ങ​ളാ​യ​ അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ക​യാ​ണ് ഈ ​സ​ഹോ​ദ​രി​മാ​ർ.

പാ​ഴ്കു​പ്പി​ക​ൾ കൂ​ടാ​തെ ചെ​റി​യ മ​ണ്‍​ച​ട്ടി​ക​ളി​ലും കൗ​തു​ക വ​സ്തു​ക്ക​ളൊ​രു​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment