കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അജ്ഞാതനായ ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​​ന്‍റെ ക​ത്ത് ച​ർ​ച്ച​യാ​വു​ന്നു

തൃ​ശൂ​ർ: ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​നാ​യി​ട്ടു​പോ​ലും ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽനി​ന്ന് നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ച് അ​ജ്ഞാ​ത​ൻ എ​ഴു​തി​യ ക​ത്ത് പാ​ർ​ട്ടി​ക്കു​ള്ളി​ലും പു​റ​ത്തും ച​ർ​ച്ച​യാ​കു​ന്നു.

ഞാ​യ​റാ​ഴ്ച തൃ​ശൂ​രി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​രാ​ഗ്നി ജ​ന​കീ​യ ച​ർ​ച്ചാ സ​ദ​സി​ലാ​ണ് ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്ന, റി​ട്ട.​ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രനാ​യ ഒ​രു അ​ജ്ഞാ​ത​ൻ ത​ന്‍റെ ക​രു​വ​ന്നൂ​ർ നി​ക്ഷേ​പ ദു​രി​തക​ഥ​ പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

ഭീ​തി​യു​ടെ നി​ഴ​ലി​ൽനി​ന്നാ​ണ് താ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് എ​ന്നാ​ണ് അ​ജ്ഞാ​ത നി​ക്ഷേ​പ​ക​ന്‍റെ ക​ത്തി​ൽ പ​റ​യു​ന്ന​ത്.

ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സ​മ്പാ​ദി​ച്ച​ത് ക​രു​വ​ന്നൂ​രി​ൽ നി​ക്ഷേ​പി​ച്ചെ​ന്നും ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​പ്പോ​ൾ ബാ​ങ്കി​ൽനി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മം ന​ട​ത്തിയെ​ന്നും അ​ന്നു​മു​ത​ൽ താ​ൻ ഇ​ട​തു​പ​ക്ഷ​ക്കാ​രു​ടെ ശ​ത്രു​വാ​യി മാ​റി​യെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു.

പ​ണം പി​ൻ​വ​ലി​ക്കാ​ൻ വീ​ണ്ടും ശ്ര​മി​ച്ച​പ്പോ​ൾ പാ​ർ​ട്ടി​യു​ടെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കത്തിൽ പ​റ​യു​ന്നു.

പ്ര​സ്ഥാ​ന​ത്തെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ നി​ങ്ങ​ൾ ശ്ര​മി​ച്ചാ​ൽ ഞ​ങ്ങ​ൾ​ക്ക് വെ​റു​തെ​യി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു​വ​ത്രേ ഭീ​ഷ​ണി. ഈ ​ക​ത്ത് പു​റ​ത്ത് വ​ന്ന​തോ​ടെ ക​രു​വ​ന്നൂ​രി​ൽ പെ​ട്ടു കി​ട​ക്കു​ന്ന നി​ര​വ​ധി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ശ​ബ്ദി​ക്കാ​നും സ​ത്യം വി​ളി​ച്ചു പ​റ​യാ​നും ഇ​ത് പ്രേ​ര​ണ​യാ​വു​ക​യാ​ണ്.

Related posts

Leave a Comment