കുറെ തള്ളും കോപ്പിയടിയും ചേര്‍ന്നാല്‍ ലാല്‍ ചിത്രമായി! പുലിമുരുകനെയും മോഹന്‍ലാലിനെയും കളിയാക്കി കസബയുടെ നിര്‍മാതാവ്, കലിയടങ്ങാതെ ഫാന്‍സ്‌

puli 2ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ തെറിവിളിയും പൊങ്കാലയും ഏറ്റുവാങ്ങേണ്ടിവന്ന അവസ്ഥയിലാണ് നിര്‍മാതാവായ ജോബി ജോര്‍ജ്. പുലിമുരുകന്‍ റിക്കാര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെ ഒക്ടോബര്‍ 13ന് ജോബി ഷെയര്‍ ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്കു കാരണം.  മമ്മൂട്ടി നായകനായി നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയുടെ നിര്‍മാതാവാണ് ജോബി. ജോയ് ആന്‍ഡ് ദി ബോയ്, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചിരിക്കുന്നത് ജോബിയാണ്.

ജോബി ഷെയര്‍ ചെയ്ത പോസ്റ്റ് ഇങ്ങനെ- പുള്ളിയോട് മുരുഗനെ പറ്റി നാലു വരി പാട്ട് ചിട്ടപ്പെടുത്താന്‍ പറഞ്ഞു….അങ്ങേരു പാവം പഴനി മല മുരുഗനാന്ന് തെറ്റിദ്ധരിച്ചു….അത് തെറ്റാ..???? അല്ലാ…അത് തെറ്റാാണൊന്ന് ???? കുറെ തള്ളും അതിലേറെ കോപ്പി അടിയും ച്ചേര്‍ന്നാല്‍ ഒരു ലാല്‍ മൂവി ആയി… ഇതോടെയാണ് മോഹന്‍ലാല്‍ ഫാന്‍സ് ജോബിക്കെതിരേ തിരിഞ്ഞത്.ഇതോടെ കസബ പൊട്ടിയതിന്റെ സങ്കടം തീര്‍ക്കാനുള്ള നിര്‍മാതാവിന്റെ സൈക്കോളജില്‍ മൂവാണിതെന്ന തരത്തിലുള്ള കമന്റുകള്‍ ഒഴുകിയെത്തി. puli 3

തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവായ നൗഷാദ് ആലത്തൂരും നേരത്തെ പുലിമുരുകനെ കളിയാക്കുന്ന ട്രോള്‍ ഷെയര്‍ ചെയ്ത് പുലിവാലു പിടിച്ചിരുന്നു. അന്ന് ആരാധകരുടെ ചീത്തവിളിയില്‍ മടുത്ത നൗഷാദ് അവസാനം പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Related posts