പു​ൽ​വാ​മ​യി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ; നാ​ല് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു; മൂ​ന്ന് ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒരു മേ​ജ​റും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ സേ​ന​യ്ക്കു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്നു സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്.ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ടം സൈ​ന്യം വ​ള​ഞ്ഞു. മൂ​ന്ന് ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ദി​വ​സം പു​ൽ​വാ​മ​യി​ൽ സൈ​നി​ക വ്യൂ​ഹം ആ​ക്ര​മി​ച്ച ആ​ദി​ലി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. ഇ​വ​ർ ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​സം​ഘ​ത്തി​ൽ ഉ​ള്ള​വ​രാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

Related posts