കാസര്‍ഗോഡ്: പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ കാമുകനും കൂട്ടാളിയും അറസ്റ്റില്‍.
നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), തളങ്കര ബാങ്കോട് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖ് (28) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ കാസര്‍ഗോഡ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാസർഗോഡ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പതിനേഴുകാരിയാണു പീഡനത്തിനിരയായത്.
കാമുകനായ അറഫാത്ത് വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് പലര്‍ക്കുമായി കാഴ്ചവയ്ക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.