ആ പെണ്‍കുട്ടിയുടെ മതം ഏതാണെന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് മനസിലായത്! ഇത്തരത്തില്‍ ഒരു സൂചനയും പരസ്യം നല്‍കുന്നില്ലല്ലോ; സര്‍ഫ് എക്‌സല്‍ പരസ്യത്തെ വിമര്‍ശിക്കുന്നവരെ പരിഹസിച്ച് നടി കസ്തൂരി

ഹോളി ആഘോഷം തീമാക്കി സര്‍ഫ് എക്‌സല്‍ പുറത്തിറക്കിയ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വലിയ വിവാദങ്ങളും ചര്‍ച്ചകളും ഈ വിഷയത്തില്‍ ഉയര്‍ന്നു വരികയും ചെയ്തിരുന്നു. പരസ്യം മതസൗഹാര്‍ദ്ദം വിളിച്ചോതുന്നതായിരുന്നെങ്കിലും ഹോളിയെ മോശമായി ചിത്രീകരിക്കുന്നുവെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പലരും ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

സര്‍ഫ് എക്സല്‍ ബഹിഷ്‌കരിക്കുന്ന ക്യാമ്പയിനുകളും ശക്തമായി മുന്നേറുകയാണ്. ഈ സമയത്ത് ഇത്തരം വിവാദങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി കസ്തൂരി. സര്‍ഫ് എക്സലിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവരെ പരിഹസിക്കുകയാണ് കസ്തൂരി ചെയ്യുന്നത്.

യാഥാസ്ഥിതിക ചിന്താഗതിയുള്ളവര്‍ ആ കൊച്ചു പെണ്‍കുട്ടിയുടെ മതം എങ്ങനെയാണ് തീരുമാനിച്ചതെന്നും ആ പെണ്‍കുട്ടി ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ അല്ലെങ്കില്‍ നിരീശ്വരവാദിയാണോ എന്നൊന്നും ദൃശ്യങ്ങളില്‍ നിന്ന് സൂചനകള്‍ ലഭിക്കുന്നില്ലെന്നും കസ്തൂരി പറഞ്ഞു. ഹോളി ഹിന്ദുക്കളുടെ ആഘോഷം മാത്രമല്ലെന്നും നിറങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ ആഘോഷമാണെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു.

Related posts