ഇങ്ങനെയുണ്ടോ വിചിത്രമായ ആഗ്രഹങ്ങള്‍! ആണ്‍കുട്ടിയായ കേറ്റിന് തന്റെ ഏഴാം വയസില്‍ പെണ്‍കുട്ടിയാകാന്‍ ഒരാഗ്രഹം

kateആഗ്രഹങ്ങള്‍ ഇല്ലാത്ത മനുഷ്യര്‍ ലോകത്തില്ല. ആഗ്രഹങ്ങളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. എല്ലാവര്‍ക്കും വിചിത്രമായ ആഗ്രഹങ്ങള്‍ ഉണ്ട്. കേറ്റിനുമുണ്ട് ഇത്തരത്തില്‍ ഒരാഗ്രഹം. ആണ്‍കുട്ടിയായ കേറ്റിന് തന്റെ ഏഴാം വയസില്‍ പെണ്‍കുട്ടിയാകാന്‍ ഒരാഗ്രഹം. എന്നാല്‍ കേറ്റിന്റെ ആഗ്രഹം സഫലമാകുവാന്‍ 50 ലക്ഷം രൂപയാണ് വേണ്ടത്. തുടക്കത്തില്‍ തന്റെ ആഗ്രഹം അംഗീകരിക്കുവാന്‍ ആരും തയാറായില്ലെന്നാണ് കേറ്റ് പറയുന്നത്.

ഈ ആഗ്രഹത്തിന്റെ പേരില്‍ അച്ഛനും അമ്മയും ബന്ധം വേര്‍പെടുത്തി. ഹൈസ്കൂള്‍ പൂര്‍ത്തിയാക്കിയ ഉടനെ കോസ്മറ്റിക് സര്‍ജറി വഴി കേറ്റ് പെണ്‍കുട്ടിയായി. പിന്നെ കേറ്റുതന്നെ ഇതിനായി പ്രവര്‍ത്തനം ആരംഭിച്ചു. മുടി നീട്ടി വളര്‍ത്തി, രോമം വടിച്ചു കളഞ്ഞു, പുരികം ത്രഡ് ചെയ്തു, ഹീല്‍ ചെരുപ്പ് ഇട്ടു.

എന്നാല്‍ പൂര്‍ണമായി മാറുന്നതിന് ഒരു ശസ്ത്രക്രിയ ആവശ്യമാണെന്നാണ് കേറ്റ് പറയുന്നത്. ഇതിന്റെ ചെലവാണ് 50ലക്ഷം. ട്രാന്‍സ്ജന്‍ഡറായ കേറ്റിന് ഈ പണം സ്വരൂപിക്കുവാന്‍ കഴിയുകയില്ല. അതിനാല്‍തന്നെ കേറ്റ് ഫേസ്ബുക്കിലൂടെയും മറ്റുമായി ധനസഹായത്തിനായി അഭ്യര്‍ഥിച്ചിരിക്കുകയാണ്. ജോലിചെയ്ത് കടം വീട്ടുമെന്നാണ് കേറ്റ് പറയുന്നത്.

Related posts