ചേര്‍ത്തല: അമ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് 17-ാം വാർഡ് അർത്തുങ്കൽ കാക്കരി ലിജോ സെബാസ്റ്റ്യനെ(38)യാണ് അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
കുടുംബവീട് വിറ്റ് പണം നൽകാത്തതിലെ വിരോധം നിമിത്തമാണ് പ്രതി അക്രമം നടത്തിയത്. ചേർത്തല സൗത്ത് പഞ്ചായത്തിലെ 16-ാം വാർഡിലെ വീട്ടിൽ എത്തി വീട്ടുമുറ്റത്ത് കസേരയിൽ ഇരിക്കുകയായിരുന്ന അമ്മ മേഴ്സി ആന്റ ണിയെ സ്റ്റീൽ കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്.
വയറിന്റെ വലതുഭാഗത്തും തുടയിലും ഗുതരമായി പരിക്കേറ്റ മേഴ്സി ആന്റണിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അർത്തുങ്കൽ പോലീസ് ഇൻസ്പക്ടർ പി.ജി. മധു, എസ്ഐ ഡി. സജീവ്കുമാർ, എസ്ഐ എം.പി. ബിജു, ടി. സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സേവ്യർ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.