കോട്ടയം: ഇനി കെഎസ്ആര്‍ടിസി ബസുകളുടെ റൂട്ട് ബോര്‍ഡ് വായിച്ചു ബുദ്ധിമുട്ടേണ്ടി വരില്ല. കെഎസ്ആര്‍ടിസി ബസില്‍ സ്ഥലപ്പേരുകള്‍ക്ക് കോഡുകള്‍ നല്‍കിത്തുടങ്ങി. അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ ജില്ലയിലെ എല്ലാ ഡിപ്പോകളിലെയും ബസുകളില്‍ സ്ഥാനം പിടിച്ചു തുടങ്ങി.
ഡിപ്പോകളിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ പെയിന്ററാണ് ബോര്‍ഡുകള്‍ തയാറാക്കുന്നത്. കോഡ് നമ്പര്‍ വന്നതോടെ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും എളുപ്പത്തില്‍ സ്ഥലങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.
കേരളത്തിനു പുറത്ത് സ്റ്റേറ്റ് കോഡുകളും 100 മുതല്‍ 199 വരെ ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍ക്കും ഒന്നു മുതല്‍ 14 വരെയുള്ള നമ്പറുകള്‍ ജില്ലകള്‍ക്കുമാണ് നല്‍കുക. കോട്ടയം ജില്ലയെ സൂചിപ്പിക്കുന്നതിന് kt-5 ജില്ല കോഡാണ് നല്‍കുക. ഒന്നിലധികം ജില്ലകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ നമ്പറിനോടൊപ്പം ജില്ലാ കോഡ് കൂടി ചേര്‍ക്കുന്നത്. കോട്ടയം-5,
തൊടുപുഴ-64, ഈരാറ്റുപേട്ട-54, മൂവാറ്റുപുഴ-67, കുമളി-60, ചേര്‍ത്തല-49, വൈക്കം-56, വൈറ്റില- 7എ , പൊന്‍കുന്നം-49, എരുമേലി-59, തിരുവല്ല-51, ചങ്ങനാശേരി-52 എന്നിങ്ങനെയണ് നമ്പരുകള്‍.
റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട്, മെഡിക്കല്‍ കോളജുകള്‍, സിവില്‍ സ്റ്റേഷന്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്പർ നല്‍കും. സംസ്ഥാനത്തിനു പുറത്തുള്ള സ്ഥലങ്ങള്‍ക്ക് സ്റ്റേറ്റ് കോഡ് രണ്ടക്ഷരം ഇംഗ്ലീഷ് ആല്‍ഫബറ്റ് കൂടെ ഉണ്ടായിരിക്കും സംസ്ഥാനത്തിനു പുറത്തുള്ള സ്ഥലങ്ങളുടെ ഡെസ്റ്റിനേഷന്‍ നമ്പറായി ചേര്‍ക്കും. പ്രധാന റൂട്ട് നമ്പറിന് താഴെയായി ബസ് കടന്നുപോകുന്ന വഴി മനസിലാക്കുന്നതിനായി ഇടയിലുള്ള പ്രധാന സ്ഥലങ്ങളുടെ ഡെസ്റ്റിനേഷന്‍ നമ്പരും ഉള്‍പ്പെടുത്തും.