വാഹനം ചോദിക്കാതെ വിറ്റതുമായി ബന്ധപ്പെട്ട തർക്കം; ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് സഹോദരനെ കുത്തിക്കൊന്നു

ആലപ്പുഴ: പൂ​ച്ചാ​ക്ക​ൽ പ​ള്ളി​പ്പു​റ​ത്ത് സ​ഹോ​ദ​ര​ന്‍റെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ക​രു​നാ​ട്ടി​ൽ മ​ണി​യ​ൻ നാ​യ​രു​ടെ മ​ക​ൻ മ​ഹേ​ഷ് (30) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ ഗി​രീ​ഷി​നെ ചേ​ർ​ത്ത​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബുധനാഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. കാ​പ്പ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ശി​ക്ഷ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ​ത്. മ​ഹേ​ഷും ഗി​രീ​ഷും ഒ​രേ പു​ര​യി​ട​ത്തി​ൽ ത​ന്നെ​യു​ള്ള ര​ണ്ട് വീ​ടു​ക​ളി​ൽ ആ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മ​ഹേ​ഷ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒ​മ്നി വാ​ൻ ഗി​രീ​ഷ് വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഗി​രീ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ മ​ഹേ​ഷും ഗി​രീ​ഷും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​താ​യും ഗി​രീ​ഷി​നു നേ​രെ മ​ഹേ​ഷ് കു​രു​മു​ള​ക് സ്പ്രേ ​ചെ​യ്ത​താ​യും സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. സം​ഘ​ർ​ഷ​ത്തി​നി​ടെ മ​ഹേ​ഷി​ന്‍റെ വ​യ​റി​ൽ കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഗി​രീ​ഷും അ​ച്ഛ​നും ചേ​ർ​ന്ന് മ​ഹേ​ഷി​നെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും വ​ഴി മ​ര​ണം സം​ഭ​വി​ച്ചു.

Related posts