മാ​താ​പി​താ​ക്ക​ളു​മാ​യി പിണങ്ങി വീ​ടു​വി​ട്ട് പെ​ൺ​കു​ട്ടി ; സഹായിക്കാമെന്ന് പറഞ്ഞ് കൂടെ കൂടിയവർ 22 ദിവസത്തോളം പീഡിപ്പിച്ചു; നാട്ടുകാരുടെ ആ സംശയം യുവതിയുടെ മോചനത്തിന് ഇടയാക്കിയതിങ്ങനെ..

ക​ട്ട​ക്ക്: മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി വീ​ടു​വി​ട്ടി​റ​ങ്ങി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ര​ണ്ട് പേ​ർ ചേ​ർ​ന്ന് ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു. ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ലാ​ണ് സം​ഭ​വം. 17കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

വ​ഴി​മ​ധ്യേ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത യു​വാ​വും സു​ഹൃ​ത്തും അ​ടു​ത്തു​ള്ള ഫാ​മി​ൽ എ​ത്തി​ച്ച് പൂ​ട്ടി​യി​ട്ട് പെ​ൺ​കു​ട്ടി​യെ 22 ദി​വ​സ​ത്തോ​ളം പീ​ഡി​പ്പി​ച്ചു. പെ​ൺ​കു​ട്ടി ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ടി​ർ​ട്ടോ​ൾ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി ര​ക്ഷി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ട്ട് വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. തി​രി​ച്ച് വീ​ട്ടി​ലേ​ക്ക് ത​ന്നെ പോ​കാ​നാ​യി ക​ട്ട​ക്കി​ലെ ഒ​എം​പി സ്ക്വ​യ​റി​ൽ ബ​സ് കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പെ​ൺ​കു​ട്ടി​യെ ഒ​പ്പം​കൂ​ട്ടി​യ​ത്.

എ​ന്നാ​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് പ​ക​രം ഗ​തി​രൗ​ട്ട്പ​ട്ന ഗ്രാ​മ​ത്തി​ലു​ള്ള ഒ​രു ഫാ​മി​ലെ​ത്തി​ലെ​ത്തി​ച്ച് ര​ണ്ട് പേ​ർ ചേ​ർ​ന്ന് 22 ദി​വ​സ​ത്തോ​ളം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഫാം ​സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന് സം​ശ​യി​ച്ച് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ജി​ല്ലാ ശി​ശു ക്ഷേ​മ സ​മി​തി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പെ​ൺ​കു​ട്ടി​യെ അ​നാ​ഥാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റി​യെ​ന്ന് ക​ട്ട​ക്ക് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ പ്ര​തീ​ക് സിം​ഗ് അ​റി​യി​ച്ചു.

Related posts

Leave a Comment