പ്രണയത്തില്‍ നിന്നു പിന്മാറിയ കാമുകിയെ തീകൊളുത്തി യുവാവ് ! തീ ആളിക്കത്തിയപ്പോള്‍ യുവതി യുവാവിനെയും കെട്ടിപ്പിടിച്ചു; ഒടുവില്‍ സംഭവിച്ചത്…

യുവതിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച മുന്‍ കാമുകനുംയുവതിയും അഗ്നിക്കിരയായി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരില്‍ മുന്‍കാമുകനായ യുവാവ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

തീ പടര്‍ന്നപ്പോള്‍ യുവതി മുന്‍ കാമുകനെ കെട്ടിപ്പിടിക്കുകയായിരുന്നു. ഇതോടെ യുവാവിന്റെ ശരീരത്തിലും തീപിടിച്ചു യുവതി സംഭവസ്ഥത്തുവെച്ചും യുവാവ് ആശുപത്രിയിലും വച്ച് മരണത്തിന് കീഴടങ്ങി.

കോവിഡ് സെന്ററിലെ നഴ്‌സായ 24 വയസുള്ള ചിന്നാരിയെയാണ് മുന്‍ കാമുകന്‍ 25 വയസുള്ള നാഗഭൂഷണം കൊല്ലാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ നിന്നും യുവതി മടങ്ങുമ്പോഴായിരുന്നു സംഭവം. ഇരുവരും തമ്മില്‍ റോഡില്‍ വച്ച് വാക്കേറ്റം ഉണ്ടായി.

ഇതേത്തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ യുവാവ് യുവതിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. എന്നാല്‍ താന്‍ മരിക്കുമെന്നുറപ്പായപ്പോള്‍ യുവതി യുവാവിനെ തന്നിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. ഇതോടെ യുവാവിന്റെ ദേഹത്തും തീപടര്‍ന്നു.

80 ശതമാനം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് യുവതി പ്രണയത്തില്‍ നിന്നും പിന്‍മാറിയത്.

പക്ഷെ പ്രണയത്തില്‍ നിന്നു പിന്മാറാന്‍ യുവാവ് ഒരുക്കമായിരുന്നില്ല. ഇയാളുടെ ശല്യം വര്‍ധിച്ചപ്പോള്‍ കുടുംബം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവാവിനെ വിളിച്ച് താക്കീതും ചെയ്തിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

Leave a Comment