മലയോരമേഖലയിലെ വാറ്റുകേന്ദ്രത്തിൽ നിന്ന്  ചാരായവും വാഷും പിടികൂടിയ സംഭവം; “കാട്ടാളൻ’ അറസ്റ്റിൽ

ചാ​ല​ക്കു​ടി: മ​ല​യോ​ര മേ​ഖ​ല​യി​ലെ വാ​റ്റു കേ​ന്ദ്ര​ത്തി​ൽ നി​ന്നും ചാ​രാ​യ​വും വാ​ഷും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളി​ൽ ഒ​രാ​ളെ ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി കെ. ​ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തു. വ​ര​ന്ത​ര​പ്പി​ള്ളി ഇ​ഞ്ച​കു​ണ്ട് നാ​ടി​പ്പാ​റ കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ കാ​ട്ടാ​ള​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​നീ​ഷി(35)​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

മാ​ർ​ച്ച് 12ന് ​വ​ര​ന്ത​ര​പ്പി​ള്ളി-​വെ​ള്ളി​ക്കു​ള​ങ്ങ​ര വ​ന​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വാ​റ്റു​കേ​ന്ദ്രം ക​ണ്ടെ​ത്തു​ക​യും അ​ഞ്ച് ലി​റ്റ​ർ ചാ​രാ​യ​വും 200 ലി​റ്റ​ർ വാ​ഷും പി​ടി​കൂ​ടി​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ചാ​രാ​യം വാ​റ്റി​കൊ​ണ്ടി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വ​ന​ത്തി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കു വേ​ണ്ടി ദി​വ​സ​ങ്ങ​ളോ​ളം വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

വ​ന​ത്തി​നു​ള്ളി​ലേ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ മാ​ത്ര​മാ​യി​ട്ടാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ദി​വ​സം ഒ​രു നേ​രം മാ​ത്രം അ​രി​ഭ​ക്ഷ​ണ​വും മ​റ്റു സ​മ​യ​ങ്ങ​ളി​ൽ കാ​യ്ക​നി​ക​ൾ ഭ​ക്ഷി​ച്ചാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. മ​ര​ക്കൊ​ന്പു​ക​ളി​ലും പാ​റ​യി​ടു​ക്കു​ക​ളി​ലു​മാ​ണ് അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്. കൈ​യി​ൽ ക​രു​തി​യി​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ തീ​ർ​ന്ന​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ പു​ല​ർ​ച്ചെ വ​ന​ത്തി​ൽ നി​ന്നും പു​റ​ത്ത് ക​ട​ന്ന​പ്പോ​ൾ പോ​ലീ​സി​ന്‍റെ മു​ന്നി​ൽ ചെ​ന്നു വീ​ഴു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

അ​നീ​ഷി​ന്‍റെ സു​ഹൃ​ത്തി​നെ​യും പി​ടി​കൂ​ടു​ന്ന​തി​ന് പോ​ലീ​സ് ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണ്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ജി​ന​മോ​ൻ ത​ച്ചേ​ത്ത്, സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, പി.​എം.​മൂ​സ, വി.​യു.​സി​ൽ​ജോ, എ.​യു.​റെ​ജി, ഷി​ജോ തോ​മ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts